മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടെ കൂ​ട്ടാ​യ്മ ദു​ബാ​യി​ലൊ​രു​ക്കി​യ ബാ​ഡ്മി​ന്‍റ​ണ്‍ ചാ​ന്പ്യ​ൻ​ഷി​പ്പ് ആ​വേ​ശ​ക​ര​മാ​യി
Sunday, September 12, 2021 8:20 PM IST
ദു​ബാ​യ് : മാ​ധ്യ​മ കൂ​ട്ടാ​യ്മ അ​ൽ ന​ഹ്ദ ഡി2 ​സ്പോ​ർ​ട്സ് അ​ക്കാ​ദ​മി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ബാ​ഡ്മി​ന്‍റ​ണ്‍ ചാ​ന്പ്യ​ൻ​ഷി​പ്പ് സം​ഘ​ടി​പ്പി​ച്ചു.

മ​ത്സ​ര​ത്തി​ൽ ഡ​ബി​ൾ​സ് വി​ഭാ​ഗ​ത്തി​ൽ സു​ജി​ത്ത് സു​ന്ദ​രേ​ശ​ൻ- ഉ​ണ്ണി​കൃ​ഷ്ണ​ൻ സ​ഖ്യ​വും സിം​ഗി​ൾ​സ് വി​ഭാ​ഗ​ത്തി​ൽ ശ്രീ​ജി​ത്ത് ലാ​ലും ചാ​ന്പ്യന്മാരാ​യി. ഡ​ബി​ൾ​സ് വി​ഭാ​ഗ​ത്തി​ൽ ജോ​മി അ​ല​ക്സാ​ണ്ട​ർ - ഷി​ൻ​സ് സെ​ബാ​സ്റ്റ്യ​ൻ സ​ഖ്യ​വും സിം​ഗി​ൾ​സി​ൽ സു​ജി​ത്ത് സു​ന്ദ​രേ​ശ​നും റ​ണ്ണേ​ഴ്സ് അ​പ്പാ​യി.

കേ​ര​ള ര​ഞ്ജി ക്രി​ക്ക​റ്റ് റ്റീം ​മു​ൻ ക്യാ​പ്റ്റ​നും പ​രി​ശീ​ല​ക​നു​മാ​യ സോ​ണി ചെ​റു​വ​ത്തൂ​ർ വി​ജ​യി​ക​ൾ​ക്ക് ട്രോ​ഫി സ​മ്മാ​നി​ച്ചു. ചാ​ന്പ്യ​ൻ​ഷി​പ്പി​ന്‍റെ മു​ഖ്യ​പ്രാ​യോ​ജ​ക​രാ​യ കോ​ബാ​ൾ​ട് ഇ​ക്കോ​ടെ​ക് എ​ൻ​ജി​നീ​യേ​ഴ്സ് പ്ര​തി​നി​ധി​ക​ളാ​യ വ​നി​ത വി​നോ​ദ്, ച​ക്കി നാ​യ​ർ എ​ന്നി​വ​ർ ക്യാ​ഷ് അ​വാ​ർ​ഡ് ന​ൽ​കി.

ഡി2 ​സ്പോ​ർ​ട്സ് അ​ക്കാ​ദ​മി മാ​നേ​ജിം​ഗ് പാ​ർ​ട്ണ​ർ​മാ​രാ​യ ഷാ​രൂ​ണ്‍, റം​ഷീ​ദ്, ടി​ഫി​ൻ ബോ​ക്സ് റെ​സ്റ്റോ​റ​ൻ​റ് ഗ്രൂ​പ്പ് ജ​ന​റ​ൽ മ​നേ​ജ​ർ വി​നോ​ദ് വി​ഷ്ണു ദാ​സ് എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. ആ​സ്റ്റ​ർ ഡി​എം ഹെ​ൽ​ത്ത് കെ​യ​ർ ഗ്രൂ​പ്പും, ലു​ലു ഗ്രൂ​പ്പും ചാ​ന്പ്യ​ൻ​ഷി​പ്പു​മാ​യി സ​ഹ​ക​രി​ച്ചു. കൂ​ട്ടാ​യ്മ കോ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ സു​ജി​ത് സു​ന്ദ​രേ​ശ​ൻ, ഷി​നോ​ജ് ഷം​സൂ​ദ്ദീ​ൻ, സ്പോ​ർ​ട്സ് ക​ണ്‍​വീ​ന​ർ റോ​യ് റാ​ഫേ​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി ​ഇ​ടി​ക്കു​ള