ക​ല കു​വൈ​റ്റ് മാ​തൃ​ഭാ​ഷ സ​മി​തി ’മാ​തൃ​ഭാ​ഷ സം​ഗ​മം’ സം​ഘ​ടി​പ്പി​ച്ചു
Sunday, September 12, 2021 8:18 PM IST
കു​വൈ​റ്റ് സി​റ്റി: കേ​ര​ള ആ​ർ​ട്ട് ല​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ, ക​ല കു​വൈ​റ്റ് മാ​തൃ​ഭാ​ഷ സ​മി​തി ’മാ​തൃ​ഭാ​ഷാ സം​ഗ​മം 2021’ സം​ഘ​ടി​പ്പി​ച്ചു. പ​രി​പാ​ടി​യി​ൽ മു​ഖ്യാ​തി​ഥി​യാ​യി നാ​ട​ൻ​പാ​ട്ട് ക​ലാ​കാ​ര​ൻ ജ​നാ​ർ​ദ്ദ​ന​ൻ പു​തു​ശേ​രി പ​ങ്കെ​ടു​ത്തു.

ക​ഥ പ​റ​ഞ്ഞും പാ​ട്ടു​പാ​ടി​യും, ക​ളി​ക​ളി​ലൂ​ടെ​യും മാ​തൃ​ഭാ​ഷ​യു​ടെ പ്രാ​ധാ​ന്യം അ​ദ്ദേ​ഹം കു​ട്ടി​ക​ളു​മാ​യി പ​ങ്കു​വ​ച്ചു. എ​ല്ലാ വേ​ർ​തി​രു​വു​ക​ളെ​യും അ​തി​ജീ​വി​ച്ച് ലോ​ക​മെ​ന്പാ​ടു​മു​ള്ള മ​ല​യാ​ളി​ക​ളെ ഒ​ന്നി​പ്പി​ക്കു​ന്ന​തു മാ​തൃ​ഭാ​ഷ​യാ​ണെ​ന്നും മാ​തൃ​ഭാ​ഷാ പ​ഠ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ക​ല കു​വൈ​റ്റി​ന്‍റെ പ്ര​വ​ർ​ത്ത​നം മാ​തൃ​കാ​പ​ര​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

മാ​തൃ​ഭാ​ഷാ കു​ട്ടി​ക​ൾ വ​ര​ച്ച ചി​ത്ര​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന​ത്തോ​ടെ ആ​രം​ഭി​ച്ച മാ​തൃ​ഭാ​ഷ സം​ഗ​മ​ത്തി​ന് ക​ല​യു​ടെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​കെ നൗ​ഷാ​ദ് സ്വാ​ഗ​തം ആ​ശം​സി​ച്ചു. പ്ര​സി​ഡ​ന്‍റ് ജ്യോ​തി​ഷ് ചെ​റി​യാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ മാ​തൃ​ഭാ​ഷ സ​മി​തി ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ വി​നോ​ദ് കെ. ​ജോ​ണ്‍ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. കു​വൈ​റ്റ് ചാ​പ്റ്റ​ർ മ​ല​യാ​ളം മി​ഷ​ൻ ചീ​ഫ് കോ ​ഓ​ർ​ഡി​നേ​റ്റ​ർ ജെ. ​സ​ജി, ലോ​ക കേ​ര​ളാ​സ​ഭ അം​ഗം സാം ​പൈ​ന​മൂ​ട് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു സം​സാ​രി​ച്ചു. ഷം​ല ബി​ജു ക​ലാ​പ​രി​പാ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു. മാ​തൃ​ഭാ​ഷ സ​മി​തി ക​ണ്‍​വീ​ന​ർ പ്ര​ജോ​ഷ് ന​ന്ദി​യും പ​റ​ഞ്ഞു. ഈ ​വ​ർ​ഷം 50 ക്ലാ​സു​ക​ളി​ൽ നി​ന്നാ​യി 1200 കു​ട്ടി​ക​ൾ മാ​തൃ​ഭാ​ഷ പ​ഠ​ന​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ