നി​ഷാ​ദ് ഇ​ബ്രാ​ഹി​മി​ന് യാ​ത്ര​യ​യ​പ്പു ന​ൽ​കി
Wednesday, August 4, 2021 10:58 PM IST
മ​നാ​മ: ബ​ഹ്റി​ൻ പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ തൃ​ശൂ​ർ ജി​ല്ലാ പ്ര​സി​ഡ​ന്‍റും വെ​ൽ​കെ​യ​ർ ഹെ​ൽ​പ്പ് ഡെ​സ്ക് ക​ണ്‍​വീ​ന​റു​മാ​യ നി​ഷാ​ദ് ഇ​ബ്രാ​ഹി​മി​ന് സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ യാ​ത്ര​യ​യ​പ്പു ന​ൽ​കി. കോ​വി​ഡ് പ്ര​തി​സ​ന്ധി​യോ​ട​നു​ബ​ന്ധി​ച്ച് സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ന്‍റെ ജ​ന​സേ​വ​ന വി​ഭാ​ഗ​മാ​യ വെ​ൽ​കെ​യ​ർ ആ​രം​ഭി​ച്ച ഹെ​ൽ​പ്പ് ഡെ​സ്കി​ന്‍റെ വ്യ​ത്യ​സ്ത​മാ​യ സേ​വ​ന​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​തി​നും അ​ർ​ഹ​രാ​യ ജ​ന​വി​ഭാ​ഗ​ങ്ങ​ൾ​ക്ക് വെ​ൽ​കെ​യ​ർ സേ​വ​ന​ങ്ങ​ൾ ല​ഭി​ച്ചു​വെ​ന്ന് ഉ​റ​പ്പു വ​രു​ത്തു​ന്ന​തി​നും അ​ദ്ദേ​ഹം ചെ​യ്ത പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ്തു​ത്യ​ർ​ഹ​മാ​ണ്.

വെ​ൽ​കെ​യ​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സേ​വ​ന​ദാ​താ​ക്ക​ൾ​ക്കും വെ​ൽ​കെ​യ​ർ സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​ർ​ക്കും ഇ​ട​യി​ൽ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നും ഹെ​ൽ​പ്ഡെ​സ്ക്കി​ലൂ​ടെ നൂ​റു​ക​ണ​ക്കി​ന് നി​രാ​ലം​ബ​ർ​ക്ക് ആ​ശ്വാ​സം ആ​കു​വാ​നും അ​ദ്ദേ​ഹ​ത്തി​ന് സാ​ധി​ച്ച​താ​യി യാ​ത്ര​യ​യ​പ്പു യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ബ​ദ്റു​ദ്ദീ​ൻ പൂ​വാ​ർ അ​നു​സ്മ​രി​ച്ചു.

ബ​ഹ്റി​നി​ൽ നി​ന്നും നാ​ട്ടി​ൽ നി​ന്നും അ​ദ്ദേ​ഹ​ത്തി​ന് ഇ​പ്പോ​ഴും ല​ഭി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന സ്നേ​ഹാ​ദ​ര​വു​ക​ൾ അ​തി​നു​ള്ള തെ​ളി​വാ​ണ്. പ്ര​യാ​സ​പ്പെ​ടു​ന്ന ആ​ളു​ക​ൾ​ക്ക് ഏ​തു​സ​മ​യ​ത്തും ബ​ന്ധ​പ്പെ​ടാ​വു​ന്ന സ്തു​ത്യ​ർ​ഹ​മാ​യ വ്യ​ക്തി​ത്വ​മാ​ണ് അ​ദ്ദേ​ഹ​ത്തി​ന് എ​ന്ന് ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത് സം​സാ​രി​ച്ച​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി. മു​ഹ​മ്മ​ദ് എ​റി​യാ​ട്, മു​ഹ​മ്മ​ദ​ലി മ​ല​പ്പു​റം, ഫ​സ​ലു​റ​ഹ്മാ​ൻ പൊ​ന്നാ​നി, അ​ബ്ദു​ൽ ഗ​ഫൂ​ർ മൂ​ക്കു​ത​ല, യു.​കെ. നാ​സ​ർ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്ന് സം​സാ​രി​ച്ചു.

സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് എ​റി​യാ​ട് സ്വാ​ഗ​ത​വും മു​ഹ​മ്മ​ദ​ലി മ​ല​പ്പു​റം ന​ന്ദി​യും പ​റ​ഞ്ഞു. സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ന്‍റെ ഉ​പ​ഹാ​രം പ്ര​സി​ഡ​ന്‍റ് ബ​ദ്റു​ദ്ദീ​ൻ പൂ​വാ​ർ അ​ദ്ദേ​ഹ​ത്തി​നു കൈ​മാ​റി.