കുവൈറ്റിൽ കോവിഡ് ചികിത്സയിലായിരുന്ന മലയാളി മരിച്ചു
Wednesday, August 4, 2021 1:53 PM IST
കുവൈറ്റ് സിറ്റി : കോവിഡ് ചികിത്സയിലിരിക്കെ തൃശൂർ സ്വദേശി മരണപ്പെട്ടു, തൃശൂർ ചേറ്റുവ സ്വദേശി കിഴക്കൂട്ട് രാമകൃഷ്ണൻ ഹിരിദാസ് (48 ) ആണ് മരിച്ചത് . കുവൈത്തിൽ ഫർവാനിയ ഹോസ്പിറ്റലിൽ കോവിഡ് ചികിത്സയിലിരിക്കെയാണ് മരണം.

സ്വദേശി വീട്ടിൽ ഡ്രൈവറായി ജോലി ചെയ്തു വരുകയായിരുന്നു. മൃതദേഹം കോവിഡ് പ്രോട്ടോകോൾ പ്രകാരം കുവൈത്തിൽ സംസ്കരിക്കും.

റിപ്പോർട്ട് : സലിം കോട്ടയിൽ