കുവൈറ്റിലെ പ്രമുഖ കലാകാരന്‍ ഫൈസൽ വിന്നേഴ്സ് നിര്യാതനായി
Wednesday, August 4, 2021 1:51 PM IST
കുവൈറ്റ് സിറ്റി : കുവൈറ്റിലെ പ്രമുഖ കലാകാരന്‍ ഫൈസൽ വിന്നേഴ്സ് (49 ) നാട്ടിൽ നിര്യാതനായി. ഹൃദയാഘാതമാണ് മരണ കാരണം. കുവൈത്തിലെ വിന്നേഴ്സ് ഗ്രൂപ്പ് റെസ്റ്റോറന്‍റുകളുടെ ഉടമയായിരുന്നു ഫൈസൽ. അടുത്തകാലത്താണ് കുവൈറ്റ് വിട്ടത്.

കുവൈറ്റിൽ നിരവധി സ്റ്റേജുകളിൽ അദ്‌നാൻ സാമിയുടെയും, മുഹമ്മദ് റാഫിയുടെയും ഗാനങ്ങൾ പാടി പ്രവാസികളുടെ മനസ്സിൽ ഇടം നേടിയ വ്യക്തിയായിരുന്നു ഫൈസൽ വിന്നേഴ്സ്. കുവൈറ്റിലെ അദ്‌നാൻ സാമി എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. മലപ്പുറം തിരൂർ സ്വദേശിയാണ്. ഭാര്യ സാബിദ, നാല് മക്കൾ.

റിപ്പോർട്ട് : സലിം കോട്ടയിൽ