പ​രി​ശു​ദ്ധ പൗ​ലോ​സ് ദ്വി​തീ​യ​ൻ ബാ​വാ​യു​ടെ നാ​മ​ധേ​യ​ത്തി​ലു​ള്ള ചി​കി​ത്സാ പ​ദ്ധ​തി​ക​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു
Tuesday, August 3, 2021 11:03 PM IST
കു​വൈ​റ്റ്: കു​വൈ​റ്റി​ലെ ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന കൊ​ൽ​ക്ക​ത്താ ഭ​ദ്രാ​സ​ന​ത്തി​ന്‍റെ കീ​ഴി​ലു​ള്ള ഭി​ലാ​യി സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് മി​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മാ​ർ​ത്തോ​മാ ശ്ലീ​ഹാ​യു​ടെ പി​ൻ​ഗാ​മി​യും, പൗ​ര​സ്ത്യ കാ​തോ​ലി​ക്കാ​യും, മ​ല​ങ്ക​ര​സ​ഭ​യു​ടെ പ​ര​മാ​ദ്ധ്യ​ക്ഷ​നു​മാ​യി​രു​ന്ന പ​രി​ശു​ദ്ധ ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മ പൗ​ലോ​സ് ദ്വി​തീ​യ​ൻ ബാ​വാ അ​നു​സ്മ​ര​ണ​വും, സെ​ന്‍റ് തോ​മ​സ് മി​ഷ​ന്‍റെ സു​വ​ർ​ണ ജൂ​ബി​ലി​യു​ടെ ഭാ​ഗ​മാ​യി പ​രി​ശു​ദ്ധ പൗ​ലോ​സ് ദ്വി​തീ​യ​ൻ ബാ​വാ​യു​ടെ നാ​മ​ധേ​യ​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന ചി​കി​ത്സാ പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും പാ​ത്താ​മു​ട്ടം സ്തേ​ഫാ​നോ​സ് മാ​ർ തി​യ​ഡോ​ഷ്യ​സ് മെ​മ്മോ​റി​യ​ൽ മി​ഷ​ൻ സെ​ന്‍റ​റി​ൽ ന​ട​ന്നു.

ഭ​സു​കൃ​ത പാ​ത​ഭ​യെ​ന്ന പേ​രി​ൽ ഓ​ഗ​സ്റ്റ് 1, ഞാ​യ​റാ​ഴ്ച മൂ​ന്നി​ന് ക്ര​മീ​ക​രി​ച്ച സ​മ്മേ​ള​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം മാ​ർ​ത്തോ​മാ സ​ഭ​യു​ടെ പ​ര​മാ​ദ്ധ്യ​ക്ഷ​ൻ ഡോ. ​തി​യ​ഡോ​ഷ്യ​സ് മാ​ർ​ത്തോ​മാ മെ​ത്രാ​പ്പോ​ലീ​ത്താ നി​ർ​വ​ഹി​ച്ചു. .
സ​മ്മേ​ള​ന​ത്തി​നു മു​ന്നോ​ടി​യാ​യി പാ​ത്താ​മു​ട്ടം സ്തേ​ഫാ​നോ​സ് മാ​ർ തി​യ​ഡോ​ഷ്യ​സ് മെ​മ്മോ​റി​യ​ൽ മി​ഷ​ൻ സെ​ന്‍റ​ർ അ​ങ്ക​ണ​ത്തി​ൽ പൗ​ലോ​സ് ദ്വി​തീ​യ​ൻ ബാ​വാ​യു​ടെ സ്മ​ര​ണാ​ർ​ഥം മാ​ർ​ത്തോ​മാ മെ​ത്രാ​പ്പോ​ലീ​ത്താ ഒ​ലി​വ് തൈ​ക​ൾ ന​ടു​ക​യു​ണ്ടാ​യി.

ക്രി​സ്ത്യ​ൻ മി​ഷ​ൻ പ​ഠ​ന​ങ്ങ​ളെ​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ളേ​യും ആ​സ്പ​ദ​മാ​ക്കി കൊ​ൽ​ക്ക​ത്താ ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്താ ഡോ. ​ജോ​സ​ഫ് മാ​ർ ദി​വ​ന്നാ​സി​യോ​സ് ര​ചി​ച്ച ഭ​ഹാ​ൻ​ഡ് ബു​ക്ക് ഓ​ണ്‍ ക്രി​സ്ത്യ​ൻ മി​ഷ​ൻ സ്റ്റ​ഡീ​സ്ഭ എ​ന്ന ഗ്ര​ന്ഥ​ത്തി​ന്‍റെ പ്ര​കാ​ശ​ന​ക​ർ​മ്മം അ​ഡ്വ. ബി​ജു ഉ​മ്മ​നു ന​ൽ​കി​കൊ​ണ്ട് മാ​ർ​ത്തോ​മാ മെ​ത്രാ​പ്പോ​ലീ​ത്താ നി​ർ​വ​ഹി​ച്ചു. ഗ്ര​ന്ഥം സ​ഭ​യ്ക്കും സ​മൂ​ഹ​ത്തി​നും കാ​ല​ഘ​ട്ട​ത്തി​നും പ്ര​യോ​ജ​ന​മു​ള്ള ഒ​രു പു​സ്ത​ക​മാ​യി​ത്തീ​ര​ട്ടെ​യെ​ന്ന്, മാ​ർ​ത്തോ​മാ മെ​ത്രാ​പ്പോ​ലീ​ത്താ ആ​ശം​സി​ച്ചു. പു​സ്ത​ക​ത്തി​ന്‍റെ ആ​ദ്യ​പ്ര​തി പ​ത്ത​നാ​പു​രം സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് കോ​ളേ​ജ് മു​ൻ പ്രി​ൻ​സി​പ്പാ​ൾ ഫാ. ​കെ.​വി. പോ​ൾ ഏ​റ്റു​വാ​ങ്ങി.

മ​ല​ങ്ക​ര സ​ഭ​യു​ടെ സി​ന​ഡ് സെ​ക്ര​ട്ട​റി​യും ചെ​ന്നൈ-​കോ​ട്ട​യം ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്താ ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ ദി​യ​സ്കോ​റോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സ​മ്മേ​ള​ന​ത്തി​ൽ ഭി​ലാ​യി സെ​ന്‍റ് തോ​മ​സ് മി​ഷ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ്് റ​വ. ഗീ​വ​ർ​ഗീ​സ് റ​ന്പാ​ൻ സ്വാ​ഗ​ത​വും, പാ​ത്താ​മു​ട്ടം ശ്ലീ​ബാ ഇ​ട​വ​ക സ​ഹ​വി​കാ​രി ഫാ. ​കു​ര്യാ​ക്കോ​സ് പി. ​തോ​മ​സ് ന​ന്ദി​യും അ​ർ​പ്പി​ച്ചു.

കൊ​ൽ​ക്ക​ത്താ ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്താ ഡോ. ​ജോ​സ​ഫ് മാ​ർ ദി​വ​ന്നാ​സി​യോ​സ്, മ​ല​ങ്ക​ര സു​റി​യാ​നി ക്രി​സ്ത്യാ​നി അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി അ​ഡ്വ. ബി​ജു ഉ​മ്മ​ൻ, ഫാ. ​ഡോ. എ​ബ്ര​ഹാം ഉ​മ്മ​ൻ, റ​വ. ജോ​ണ്‍ ചി​റ​ത്ത​ലാ​ട്ട് കോ​ർ-​എ​പ്പി​സ്കോ​പ്പാ, ഫാ. ​ഫി​ലി​പ്പ് കു​രു​വി​ള, ഫാ. ​പി.​ടി. തോ​മ​സ്, സെ​ന്‍റ് തോ​മ​സ് മി​ഷ​ൻ കോ​ർ​ഡി​നേ​റ്റ​ർ ഷാ​ജി എ​ബ്ര​ഹാം, ഡോ. ​ജേ​ക്ക​ബ് മ​ണ്ണും​മൂ​ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കോ​വി​ഡ്-19 പ്രോ​ട്ടോ​കോ​ൾ പ്ര​കാ​രം ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ സാ​മൂ​ഹ്യ-​സാ​മു​ദാ​യി​ക-​സാം​സ്ക്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​ർ ഓ​ണ്‍​ലൈ​നി​ലും മ​റ്റു​മാ​യി പ​ങ്കെ​ടു​ത്തു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ