ജി​ദ്ദ ഇ​ന്ത്യ​ൻ മീ​ഡി​യ ഫോ​റം മ​ദീ​ന ച​രി​ത്ര പ​ഠ​ന​യാ​ത്ര ന​ട​ത്തി
Sunday, August 1, 2021 9:14 PM IST
ജി​ദ്ദ : ജി​ദ്ദ ഇ​ന്ത്യ​ൻ മീ​ഡി​യ ഫോ​റം മ​ദീ​ന​യി​ലെ ച​രി​ത്ര ന​ഗ​രി​ക​ളി​ലൂ​ടെ പ​ഠ​ന​യാ​ത്ര ന​ട​ത്തി. ജി​ദ്ദ​യി​ലെ വി​വി​ധ മാ​ധ്യ​മ രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രും സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​രും അ​ട​ങ്ങി​യ സം​ഘം മ​ദീ​ന​യി​ലെ മ​സ്ജി​ദു ന്ന​ബ​വി​യും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലെ ച​രി​ത്ര ശേ​ഷി​പ്പു​ക​ളും സ​ന്ദ​ർ​ശ​നം ന​ട​ത്തി .

മാ​യി​ൻ കു​ട്ടി ( മ​ല​യാ​ളം ന്യൂ​സ്) സാ​ദി​ഖ് തു​വൂ​ർ ( ഗ​ൾ​ഫ് മാ​ധ്യ​മം ) നാ​സ​ർ ക​രു​ളാ​യി ( സി​റാ​ജ്) എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി . ക​ബീ​ർ കൊ​ണ്ടോ​ട്ടി (തേ​ജ​സ്) സി​റാ​ജ്, അ​ബ്ദു​റ​ഹി​മാ​ൻ തു​റ​ക്ക​ൽ (ഗ​ൾ​ഫ് മാ​ധ്യ​മം) മു​സ്ത​ഫ കെ.​ടി പെ​രു​വ​ള്ളൂ​ർ (ദീ​പി​ക) അ​ഡ്വ. ശം​സു​ദ്ധീ​ൻ തു​ട​ങ്ങി​യ​വ​ർ വി​വി​ധ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി .

മ​ദീ​ന​യി​ലെ ച​രി​ത്ര സ്ഥ​ല​ങ്ങ​ൾ തൊ​ൽ​ഹ​ത് സ​ഖാ​ഫി പ​രി​ച​യ​പ്പെ​ടു​ത്ത . അ​ൽ​വാ​ഹ ഹോ​ളി​ഡേ ടൂ​ർ​സു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് യാ​ത്ര സം​ഘ​ടി​പ്പി​ച്ച​ത് .

റി​പ്പോ​ർ​ട്ട്: മു​സ്ത​ഫ കെ.​ടി. പെ​രു​വ​ള്ളൂ​ർ