കു​വൈ​റ്റ് അ​മീ​റി​നെ ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഡോ. ​ടെ​ഡ്രോ​സ് ഗെ​ബ്രി​യേ​സ് സ​ന്ദ​ർ​ശി​ച്ചു
Thursday, July 29, 2021 11:19 PM IST
കു​വൈ​റ്റ് സി​റ്റി : കു​വൈ​റ്റ് അ​മീ​ർ ശൈ​ഖ് ന​വാ​ഫ് അ​ൽ അ​ഹ​മ​ദ് അ​ൽ ജാ​ബ​ർ സ​ബ​യെ ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഡോ. ​ടെ​ഡ്രോ​സ് ഗെ​ബ്രി​യേ​സ് സ​ന്ദ​ർ​ശി​ച്ചു. ഹൃ​സ്വ സ​ന്ദ​ർ​ശി​ത്തി​നാ​യെ​ത്തി​യ ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഡോ. ​ടെ​ഡ്രോ​സ് ഗെ​ബ്രി​യേ​സി​നേ​യും സം​ഘ​ത്തേ​യും ബ​യാ​ൻ പാ​ല​സി​ൽ ആ​രോ​ഗ്യ​മ​ന്ത്രി ഷെ​യ്ഖ് ഡോ. ​ബാ​സ​ൽ അ​ൽ സ​ബ സ്വീ​ക​രി​ച്ചു.

രാ​ജ്യ​ത്തെ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സം​തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തി​യ അ​ദ്ദേ​ഹം പൊ​തു​ജ​നാ​രോ​ഗ്യ രം​ഗ​ത്ത് രാ​ജ്യം ന​ൽ​കു​ന്ന പ്രാ​ധാ​ന്യം മ​ഹ​ത്ത​ര​മാ​ണെ​ന്ന് പ​റ​ഞ്ഞു. മ​റ്റു രാ​ജ്യ​ങ്ങ​ൾ​ക്കു മാ​തൃ​ക​യാ​ക്കാ​വു​ന്ന രാ​ജ്യ​മാ​ണ് കു​വൈ​റ്റെ​ന്നും രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളു​ടെ ആ​രോ​ഗ്യ​ത്തി​ന് പ​രി​പൂ​ർ​ണ സു​ര​ക്ഷ ഉ​റ​പ്പു ന​ൽ​കു​ന്ന കു​വൈ​റ്റ് ഭ​ര​ണ​നേ​തൃ​ത്വ​ത്തെ അ​ഭി​ന​ന്ദി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

രാ​ജ്യ​ത്തെ സ്വ​ദേ​ശി​ക​ൾ​ക്കും വി​ദേ​ശി​ക​ൾ​ക്കും ഒ​രു​പോ​ലെ സൗ​ജ​ന്യ വാ​ക്സി​ൻ ല​ഭ്യ​മാ​ക്കു​ക​യും കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന് രാ​ജ്യം ന​ൽ​കി​യ പ്രാ​ധാ​ന്യം ശ്ര​ദ്ധേ​യ​മാ​ണെ​ന്നും ഡോ. ​ടെ​ഡ്രോ​സ് ഗെ​ബ്രി​യേ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു. ഡ​ബ്ല്യു​എ​ച്ച്ഒ​ക്ക് കു​വൈ​റ്റ് ന​ൽ​കു​ന്ന പി​ന്തു​ണ​ക്ക് കു​വൈ​റ്റ് അ​മീ​റി​നോ​ടും രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളോ​ടും ന​ന്ദി പ്ര​കാ​ശി​പ്പി​ച്ചു. സ്വീ​ക​ര​ണ​ത്തി​ൽ അ​മി​രി ദി​വാ​ൻ മേ​ധാ​വി ഷെ​യ്ഖ് മു​ബാ​റ​ക് ഫൈ​സ​ൽ സൗ​ദ് അ​ൽ സ​ബ, അ​മീ​രി ദി​വാ​ൻ അ​ഫ​യേ​ഴ്സ് ഡെ​പ്യൂ​ട്ടി മ​ന്ത്രി ഷെ​യ്ഖ് മു​ഹ​മ്മ​ദ് അ​ൽ അ​ബ്ദു​ല്ല അ​ൽ മു​ബാ​റ​ക് അ​ൽ സ​ബ, അ​മി​രി ദി​വാ​ൻ അ​ണ്ട​ർ​സെ​ക്ര​ട്ട​റി, അ​മാ​സ് ഓ​ഫീ​സ് ഡ​യ​റ​ക്ട​ർ അ​ഹ്മ​ദ് അ​ൽ ഫ​ഹ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ