കോ​ഴി​ക്കോ​ട് ജി​ല്ലാ അ​സോ​സി​യേ​ഷ​ൻ യാ​ത്ര​യ​യ​പ്പു ന​ൽ​കി
Thursday, July 29, 2021 10:49 PM IST
കു​വൈ​റ്റ്: പ്ര​വാ​സ ജീ​വി​തം മ​തി​യാ​ക്കി നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന അ​സോ​സി​യേ​ഷ​ൻ കേ​ന്ദ്ര നി​ർ​വാ​ഹ​ക​സ​മി​തി അം​ഗം ശ്രീ​ദ​ത്ത് ജെ ​നാ​യ​ർ​ക്കും മ​ഹി​ളാ​വേ​ദി​യു​ടെ മു​ൻ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം ര​ശ്മി​ത ശ്രീ​ദ​ത്തി​നും ബാ​ല​വേ​ദി​യു​ടെ മു​ൻ സെ​ക്ര​ട്ട​റി​യാ​യ കു​മാ​രി. ഇ​ഷാ​ൻ​വി ശ്രീ​ദ​ത്തി​നും കോ​ഴി​ക്കോ​ട് ജി​ല്ലാ അ​സോ​സി​യേ​ഷ​ൻ യാ​ത്ര​യ​യ​പ്പു ന​ൽ​കി.

ശ്രീ​ദ​ത്തി​ന്‍റെ വ​സ​തി​യി​ൽ സം​ഘ​ടി​പ്പി​ച്ച ല​ളി​ത​മാ​യ യാ​ത്ര​യ​യ​പ്പു ച​ട​ങ്ങി​ൽ അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷൈ​ജി​ത്ത്. കെ ​ശ്രീ​ദ​ത്ത് ജെ. ​നാ​യ​ർ​ക്കും മ​ഹി​ളാ​വേ​ദി പ്ര​സി​ഡ​ന്‍റ് സ്മി​ത ര​വീ​ന്ദ്ര​ൻ ര​ശ്മി​ത ശ്രീ​ദ​ത്തി​നും ബാ​ല​വേ​ദി സെ​ക്ര​ട്ട​റി അ​ലൈ​ന​യും ആ​ർ​ട് & ക​ൾ​ച്ച​റ​ൽ സെ​ക്ര​ട്ട​റി അ​ഞ്ജ​ന​യും ചേ​ർ​ന്ന് ഇ​ഷാ​ൻ​വി ശ്രീ​ദ​ത്തി​നും അ​സോ​സി​യേ​ഷ​ന്‍റെ ഉ​പ​ഹാ​രം കൈ​മാ​റി. ശ്രീ​ദ​ത്തും ര​ശ്മി​ത​യും ഇ​ഷാ​ൻ​വി​യും കോ​ഴി​ക്കോ​ട് ജി​ല്ലാ അ​സോ​സി​യേ​ഷ​ന് ന​ൽ​കി​യ സേ​വ​നം പ്ര​ശം​സ​നീ​യ​വും അ​ഭി​ന​ന്ദ​നാ​ർ​ഹ​വു​മാ​ണെ​ന്നും മൂ​ന്നു​പേ​രു​ടെ​യും ഭാ​വി​ജീ​വി​തം സ​ന്തോ​ഷ​ക​ര​വും സ​മാ​ധാ​ന പൂ​ർ​ണ​വു​മാ​വ​ട്ടെ​യെ​ന്നും ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ച​വ​ർ ആ​ശം​സി​ച്ചു. അ​സോ​സി​യേ​ഷ​ൻ നാ​ട്ടി​ൽ ന​ട​ത്തു​ന്ന സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ മൂ​ന്നു​പേ​രു​ടെ​യും സ​ഹ​ക​ര​ണ​വും പി​ന്തു​ണ​യും ഇ​നി​യും ഉ​ണ്ടാ​വ​ണ​മെ​ന്നും അ​ഭ്യ​ർ​ഥി​ച്ചു. അ​സോ​സി​യേ​ഷ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് വി​നീ​ഷ് പി.​വി, വെ​ബ് & ഐ.​ടി സെ​ക്ര​ട്ട​റി അ​നി​ൽ കു​മാ​ർ, മ​ഹി​ളാ​വേ​ദി സെ​ക്ര​ട്ട​റി ജീ​വ ജ​യേ​ഷ്, മ​ഹി​ളാ​വേ​ദി ട്ര​ഷ​റ​ർ സി​സി​ത ഗി​രീ​ഷ്, മ​ഹി​ളാ​വേ​ദി മു​ൻ പ്ര​സി​ഡ​ന്‍റ് ഇ​ന്ദി​ര രാ​ധാ​കൃ​ഷ്ണ​ൻ, ബാ​ല​വേ​ദി എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം ന​ന്ദി​ക ജ​യേ​ഷ് എ​ന്നി​വ​രും ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ