കു​വൈ​റ്റി​ൽ സ്കൂ​ളു​ക​ൾ സെ​പ്റ്റം​ബ​റി​ൽ തു​റ​ക്കും
Tuesday, July 27, 2021 9:02 PM IST
കു​വൈ​റ്റ് സി​റ്റി : രാ​ജ്യ​ത്ത് സ്കൂ​ളു​ക​ൾ തു​റ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ദ്ധ​തി​ക​ൾ​ക്ക് വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം അം​ഗീ​കാ​രം ന​ൽ​കി. കു​ട്ടി​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ക​ർ​ശ​ന​മാ​യ ആ​രോ​ഗ്യ സു​ര​ക്ഷാ നി​ർ​ദ്ദേ​ശ​ങ്ങ​ൾ പാ​ലി​ച്ചാ​യി​രി​ക്കും രാ​ജ്യ​ത്തെ സ്കൂ​ളു​ക​ൾ സെ​പ്റ്റം​ബ​റി​ൽ തു​റ​ക്കു​ക​യെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന കൗ​ണ്‍​സി​ൽ ഓ​ഫ് അ​സി​സ്റ്റ​ന്‍റ് അ​ണ്ട​ർ സെ​ക്ര​ട്ട​റി​മാ​രു​ടെ പ്ര​തി​വാ​ര യോ​ഗ​ത്തി​ൽ പ​ദ്ധ​തി​ക​ളെ കു​റി​ച്ച് വി​ശ​ദ​മാ​യ ച​ർ​ച്ച ന​ട​ത്തി​യ​താ​യി വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം അ​ണ്ട​ർ​സെ​ക്ര​ട്ട​റി പ്രൊ​ഫ. ഡോ. ​അ​ലി അ​ൽ യാ​ക്കൂ​ബ് അ​റി​യി​ച്ചു. സ്കൂ​ളു​ക​ൾ തു​റ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​ന്ന് പ്ര​ധാ​ന നി​ർ​ദ്ദേ​ശ​ങ്ങ​ളാ​ണ് ച​ർ​ച്ച ചെ​യ്ത​ത്. ഇ​ത് സം​ബ​ന്ധ​മാ​യ അ​ന്തി​മ തീ​രു​മാ​നം മ​ന്ത്രി​സ​ഭ കൈ​ക്കൊ​ള്ളു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. കു​ട്ടി​ക​ളു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​ക​ളും ന​ട​പ​ടി​ക്ര​മ​ങ്ങ​ളും ന​ട​പ്പാ​ക്കു​ന്ന​തി​നാ​യി സ്കൂ​ൾ അ​ധി​കൃ​ത​രു​മാ​യി ചേ​ർ​ന്ന് ആ​സൂ​ത്ര​ണം ന​ട​ത്തി​വ​രി​ക​യാ​ണ്.

വി​ദ്യാ​ഭ്യാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​യാ​വു​ന്ന എ​ല്ലാ​വ​ർ​ക്കും സു​ര​ക്ഷി​ത അ​ന്ത​രീ​ക്ഷം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​യി എ​ല്ലാ സ്കൂ​ളു​ക​ളും മ​തി​യാ​യ സു​ര​ക്ഷാ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. പു​തു അ​ധ്യ​യ​ന വ​ർ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം ആ​രോ​ഗ്യ നി​ർ​ദേ​ശ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന ഗൈ​ഡ് പു​റ​ത്തി​റ​ക്കി​യ​താ​യും സ്കൂ​ൾ സ​മ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ വി​ശ​ദാം​ശ​ങ്ങ​ളും അ​ക്കാ​ദ​മി​ക് ക​ല​ണ്ട​റും ഗൈ​ഡി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​താ​യും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ