വി​ജ​യ​മ​ന്ത്ര​ങ്ങ​ൾ​ക്ക് യു​ണി​വേ​ഴ്സ​ൽ റെ​ക്കോ​ർ​ഡ്സ് ഫോ​റ​ത്തി​ന്‍റെ അം​ഗീ​കാ​രം
Tuesday, July 27, 2021 8:50 PM IST
ദോ​ഹ: മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നും ഗ്ര​ന്ഥ​കാ​ര​നു​മാ​യ ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര ത​യ്യാ​റാ​ക്കി​യ വി​ജ​യ​മ​ന്ത്ര​ങ്ങ​ൾ​ക്ക് യു​ണി​വേ​ഴ്സ​ൽ റെ​ക്കോ​ർ​ഡ്സ് ഫോ​റ​ത്തി​ന്‍റെ അം​ഗീ​കാ​രം.

മോ​സ്റ്റ് യു​ണി​ക് മ​ല​യാ​ളം മോ​ട്ടി​വേ​ഷ​ണ​ൽ പോ​ഡ്കാ​സ്റ്റ് എ​ന്ന വി​ഭാ​ഗ​ത്തി​ലാ​ണ് പു​ര​സ്കാ​രം ല​ഭി​ച്ച​ത്. 150 എ​പ്പി​സോ​ഡു​ക​ൾ പി​ന്നി​ട്ട വി​ജ​യ​മ​ന്ത്രം പൂ​സ്ത​ക രൂ​പ​ത്തി​ൽ നാ​ലു​ഭാ​ഗ​ങ്ങ​ളാ​യി ഇ​റ​ങ്ങി​യി​ട്ടു​ണ്ട്. കൂ​ടാ​തെ ഖ​ത്ത​റി​ലെ ആ​ദ്യ മ​ല​യാ​ളം റേ​ഡി​യോ 98.6 എ​ഫ്എ​മ്മി​ലൂ​ടെ​യും സം​പ്രേ​ക്ഷ​ണം ചെ​യ്യു​ന്നു​ണ്ട്.

വി​ദ്യാ​ർ​ഥി​ക​ളേ​യും യു​വ​ജ​ന​ങ്ങ​ളേ​യും പ്ര​ചോ​ദി​പ്പി​ക്കു​ക​യും ക​ർ​മോ​ൽ​സു​ക​രാ​ക്കു​ക​യും ചെ​യ്യും.. വി​ജ​യ​മ​ന്ത്ര​ങ്ങ​ൾ കേ​ര​ള​ത്തി​ന​ക​ത്തും പു​റ​ത്തു​മു​ള്ള മ​ല​യാ​ളി സ​മൂ​ഹം ഏ​റ്റെ​ടു​ത്ത​തോ​ടെ വാ​ട്സ​പ്പ് ബ്രോ​ഡ്കാ​സ്റ്റി​ലൂ​ടെ​യും യൂ​ട്യൂ​ബി​ലൂ​ടെ​യു​മാ​യി പ​തി​നാ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ളാ​ണ് നി​ത്യ​വും കേ​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.

ബ​ന്ന ചേ​ന്ദ​മം​ഗ​ല്ലൂ​രി​ന്‍റെ അ​നു​ഗ്ര​ഹീ​ത​ശ​ബ്ദ​വും സു​നീ​ഷ് പെ​രു​വ​യ​ലി​ന്‍റെ സാ​ങ്കേ​തി​ക സ​ഹാ​യ​വു​മാ​ണ് വി​ജ​യ​മ​ന്ത്ര​ങ്ങ​ളെ കൂ​ടു​ത​ൽ ജ​ന​കീ​യ​മാ​ക്കി​യ​ത്.

പ​തി​ന​ഞ്ച് എ​പ്പി​സോ​ഡു​ക​ളാ​ണ് ആ​ദ്യം ആ​സൂ​ത്ര​ണം ചെ​യ്തി​രു​തെ​ങ്കി​ലും ശ്രോ​താ​ക്ക​ളു​ടെ സ​ജീ​വ​മാ​യ പ്ര​തി​ക​ര​ണ​ങ്ങ​ളാ​ണ് നൂ​റ്റ​ന്പ​ത് എ​പ്പി​സോ​ഡും പി​ന്നി​ട്ട് മു​ന്നോ​ട്ടു​പോ​കു​വാ​ൻ പ്രേ​ര​ണ​യാ​യ​തെ​ന്ന് ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര പ​റ​ഞ്ഞു.

വി​ജ​യ​മ​ന്ത്ര​ങ്ങ​ൾ മ​ല​യാ​ള​ത്തി​ന്‍റെ അ​ഞ്ചാം ഭാ​ഗ​വും ഇം​ഗ്ലീ​ഷി​ലെ ആ​ദ്യ പ​തി​പ്പും ഉ​ട​ൻ പു​റ​ത്തി​റ​ങ്ങു​മെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. അ​ടു​ത്ത​യാ​ഴ്ച കോ​ഴി​ക്കോ​ട് വ​ച്ചു ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ പൊ​തു​മ​രാ​മ​ത്ത്, വി​നോ​ദ സ​ഞ്ചാ​രം വ​കു​പ്പ് മ​ന്ത്രി പി.​എ മു​ഹ​മ്മ​ദ് റി​യാ​സ് അ​വാ​ർ​ഡ് സ​മ്മാ​നി​ക്കും.