ടോ​ക്കി​യോ ഒ​ളി​ന്പി​ക്സ്: അ​ബ്ദു​ല്ല തു​ർ​ഗി അ​ൽ റാ​ഷി​ദി​ക്ക് വെ​ങ്ക​ലം
Tuesday, July 27, 2021 12:16 AM IST
കു​വൈ​റ്റ് സി​റ്റി : ഷൂ​ട്ടി​ങ്ങി​ലൂ​ടെ ആ​ദ്യ മെ​ഡ​ൽ സ്വ​ന്ത​മാ​ക്കി കു​വൈ​റ്റ്. പു​രുഷന്മാരു​ടെ സ്കീ​റ്റ് ഷൂ​ട്ടിം​ഗ് മ​ത്സ​ര​ത്തി​ലാ​ണ് കു​വൈ​റ്റ് ഷൂ​ട്ട​ർ അ​ബ്ദു​ല്ല തു​ർ​ഗി അ​ൽ റാ​ഷി​ദി 46 സ്കോ​റു​മാ​യി വെ​ങ്ക​ല മെ​ഡ​ൽ നേ​ടി​യ​ത്.

അ​മേ​രി​ക്ക​യു​ടെ വി​ൻ​സെ​ന്‍റ് ഹാ​ൻ​കോ​ക്ക് സ്വ​ർ​ണ​വും ഡെ​ൻ​മാ​ർ​ക്കി​ന്‍റെ ജെ​സ്പ​ർ ഹാ​ൻ​സെ​ൻ വെ​ള്ളി​യും നേ​ടി. നേ​ര​ത്തെ ആ​ദ്യ ദി​വ​സം തു​ഴ​ച്ചി​ൽ മ​ത്സ​ര​ത്തി​നി​റ​ങ്ങി​യ കു​വൈ​റ്റി​ന്‍റെ അ​ബ്ദു​റ​ഹ്മാ​ൻ അ​ൽ ഫാ​ദി​ലി​ന് മെ​ഡ​ൽ നേ​ടാ​ൻ ക​ഴി​ഞ്ഞി​ല്ല. ഷൂ​ട്ടിം​ഗി​ൽ മ​ത്സ​രി​ക്കു​ന്ന അ​ബ്ദു​റ​ഹ്മാ​ൻ അ​ൽ ഫൈ​ഹാ​നും മ​ൻ​സൂ​ർ അ​ൽ റ​ഷീ​ദി​യും ത​ലാ​ൽ തു​ർ​ഗി അ​ൽ റ​ഷീ​ദി​യും തി​ക​ഞ്ഞ മെ​ഡ​ൽ പ്ര​തീ​ക്ഷ​യി​ലാ​ണ്.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ