ദു​ബാ​യി​ലെ ഭാ​ഗ്യ മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​നും നി​യ​ന്ത്രി​ക്കാ​നും പു​തി​യ ആ​പ്പ് പു​റ​ത്തി​റ​ക്കി
Tuesday, July 27, 2021 12:10 AM IST
ദു​ബാ​യ്: റാ​ഫി​ൾ ഡ്രോ​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നും ഫ​ലം അ​റി​യു​ന്ന​തി​നും പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ഇ​നി ഒ​രു സ്മാ​ർ​ട്ട് ഫോ​ണ്‍ മ​തി​യാ​കും.

ദു​ബാ​യി​ലെ വ്യാ​പാ​രി​ക​ൾ​ക്കും, ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കും ഉ​പ​യോ​ഗി​ക്കാ​വു​ന്ന ത​ര​ത്തി​ലു​ള്ള സ​മ​ഗ്ര​വും ,സം​യോ​ജി​ത​വു​മാ​യ സേ​വ​ന​ങ്ങ​ൾ ചേ​ർ​ത്ത് ദു​ബാ​യ് റാ​ഫി​ൾ​സ് എ​ന്ന പു​തി​യ ആ​പ്പ് പു​റ​ത്തി​റ​ക്കി​യി​രി​ക്കു​ക​യാ​ണ് ദു​ബാ​യ് സാ​ന്പ​ത്തി​ക മ​ന്ത്രാ​ല​യം.

ദു​ബാ​യി​ൽ ന​റു​ക്കെ​ടു​പ്പു​ക​ൾ ന​ട​ത്തു​ന്ന​തി​നും സ്ക്രാ​ച് ആ​ൻ​ഡ് വി​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​നു​മാ​യാ​ണ് ദു​ബാ​യ് സാ​ന്പ​ത്തി​ക മ​ന്ത്രാ​ല​യം ദു​ബാ​യ് റാ​ഫി​ൾ​സ് എ​ന്ന പു​തി​യ ഡി​ജി​റ്റ​ൽ ആ​പ്പ് പു​റ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​ത്. ദു​ബാ​യ് ന​ഗ​ര​ത്തി​ലെ വ്യാ​പാ​ര കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന ഭാ​ഗ്യ മ​ത്സ​ര​ങ്ങ​ൾ, സ​മ്മാ​ന​ങ്ങ​ൾ, ന​റു​ക്കെ​ടു​പ്പു​ക​ൾ, സ്ക്രാ​ച്ച് ആ​ൻ​ഡ് വി​ൻ മ​ത്സ​ര​ങ്ങ​ൾ എ​ന്നി​വ​യു​ടെ വി​വ​ര​ങ്ങ​ളും പു​തി​യ ആ​പ്പി​ലൂ​ടെ ല​ഭ്യ​മാ​കും.

മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യി​ക​ളാ​കു​ന്ന​വ​ർ​ക്കു ആ​പ്പി​ലൂ​ടെ വി​വ​രം ല​ഭി​ക്കും. ഇ​ത്ത​രം മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന വ്യാ​പാ​രി​ക​ൾ ആ​പ്പി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന നി​ബ​ന്ധ​ന​യു​ള്ള​തി​നാ​ൽ ഇ​നി മു​ത​ൽ ന​റു​ക്കെ​ടു​പ്പ് ന​ട​ക്കു​ന്ന സ​മ​യ​ങ്ങ​ളി​ൽ ദു​ബാ​യ് സാ​ന്പ​ത്തി​ക വി​ഭാ​ഗ​ത്തി​ന്‍റെ ഉ​ദ്യോ​ഗ​സ്ഥ​ർ നേ​രി​ട്ട് ഹാ​ജ​രാ​കേ​ണ്ട ആ​വ​ശ്യ​വും ഇ​ല്ലാ​താ​യി​രി​ക്കു​ക​യാ​ണ്. മ​ഹ്സൂ​സ് , ദു​ബാ​യ് ഡ്യൂ​ട്ടി ഫ്രീ ​റാ​ഫി​ൾ എ​ന്നി​വ​യും ആ​പ്പി​ൽ ല​ഭ്യ​മാ​ണ്. വ്യാ​പാ​രി​ക​ൾ ന​ട​ത്തു​ന്ന ഭാ​ഗ്യ മ​ത്സ​ര​ങ്ങ​ളി​ൽ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കു​ള്ള വി​ശ്വാ​സം വ​ർ​ധി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യു​മാ​ണ് പു​തി​യ ആ​പ്പ് അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഗൂ​ഗി​ൾ പ്ളേ , ​ആ​പ്പ് സ്റ്റോ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നും ആ​പ്പ് ഡൌ​ണ്‍ ലോ​ഡ് ചെ​യ്യാ​വു​ന്ന​താ​ണ്.

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി. ​ഇ​ടി​ക്കു​ള