നീ​റ്റ് പ​രീ​ക്ഷ: വെ​ർ​ച്ച്വ​ൽ സം​വി​ധാ​നം കൊ​ണ്ടു​വ​ര​ണ​മെ​ന്ന് ആ​ർ എ​സ്‌​സി
Tuesday, July 27, 2021 12:09 AM IST
കു​വൈ​റ്റ് സി​റ്റി : നീ​റ്റ് പ​രീ​ക്ഷ​ക​ൾ​ക്ക് കു​വൈ​റ്റ്, ദു​ബാ​യ് എ​ന്നി​വി​ട​ങ്ങ​ളി​ൽ കേ​ന്ദ്ര​ങ്ങ​ൾ അ​നു​വ​ദി​ച്ച കേ​ന്ദ്ര സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തെ രി​സാ​ല സ്റ്റ​ഡി സ​ർ​ക്കി​ൾ സ്വാ​ഗ​തം ചെ​യ്തു. ഇ​ത് സം​ബ​ന്ധി​ച്ച് 2020 ജൂ​ണി​ൽ കേ​ന്ദ്ര മാ​ന​വ വി​ഭ​വ​ശേ​ഷി മ​ന്ത്രാ​ല​യ​ത്തി​ന് ആ​ർ എ​സ്‌​സി ക​ത്ത​യ​ച്ചി​രു​ന്നു. അ​തോ​ടൊ​പ്പം ഇ​ത്ത​രം പ​രീ​ക്ഷ​ക​ൾ​ക്ക് വെ​ർ​ച്ച്വ​ൽ സം​വി​ധാ​നം കൊ​ണ്ടു​വ​ര​ണ​മെ​ന്ന് ആ​ർ എ​സ്‌​സി ആ​വ​ശ്യ​പ്പെ​ട്ടു.

കോ​വി​ഡ് ര​ണ്ടാം​ത​രം​ഗം വ്യാ​പ​ക​മാ​കു​ക​യും വി​മാ​ന സ​ർ​വീ​സി​ന് വി​ല​ക്കേ​ർ​പ്പെ​ടു​ത്തു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും ആ​ശ്വാ​സം ന​ൽ​കു​ന്ന തീ​രു​മാ​ന​മാ​ണി​ത്. അ​തോ​ടൊ​പ്പം മ​റ്റു ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ കൂ​ടി കേ​ന്ദ്ര​ങ്ങ​ൾ അ​നു​വ​ദി​ക്കേ​ണ്ട​തു​ണ്ടെ​ന്നും ആ​ർ എ​സ്‌​സി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഇ​ത്ത​രം സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പൊ​തു​പ​രീ​ക്ഷ​ക​ൾ ന​ഷ്ട​പ്പെ​ടാ​തി​രി​ക്കാ​ൻ സ്ഥി​രം സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കേ​ണ്ട​തു​ണ്ട്. കു​റ്റ​മ​റ്റ ഓ​ണ്‍​ലൈ​ൻ പ​രീ​ക്ഷ​ക​ൾ​ക്ക് രാ​ജ്യാ​ന്ത​ര മാ​തൃ​ക​ക​ൾ ഉ​ണ്ടാ​യി​രി​ക്കെ അ​വ എ​ളു​പ്പ​വു​മാ​ണ്. പ​ഠ​ന​വും പ​രീ​ക്ഷ​ക​ളും ഡി​ജി​റ്റ​ൽ​വ​ൽ​ക​രി​ക്ക​പ്പെ​ട്ട ഈ ​കാ​ല​ത്ത് നൂ​ത​ന സാ​ങ്കേ​തി​ക സം​വി​ധാ​ന​ങ്ങ​ൾ സ​ജ്ജീ​ക​രി​ച്ച് വി​ദ്യാ​ർ​ഥി​ക​ളു​ടെ ഭാ​വി ആ​ശ​ങ്ക​ക​ൾ കൂ​ടി അ​ക​റ്റാ​ൻ ബ​ന്ധ​പ്പെ​ട്ട​വ​ർ മു​ൻ​കൈ എ​ടു​ക്ക​ണ​മെ​ന്ന് ആ​ർ എ​സ്‌​സി ഗ​ൾ​ഫ് കൗ​ണ്‍​സി​ൽ അ​ഭ്യ​ർ​ഥി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ