കു​വൈ​റ്റി​ൽ മ​ല​യാ​ളി യു​വ​തി കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു
Monday, July 26, 2021 9:17 PM IST
കു​വൈ​റ്റ് സി​റ്റി : കു​വൈ​റ്റി​ൽ മ​ല​യാ​ളി യു​വ​തി കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ചു. കൊ​ല്ലം അ​ഞ്ച​ൽ മ​ഞ്ചാ​ടി​യി​ൽ വീ​ട്ടി​ൽ സ​ന്തോ​ഷ് കു​മാ​റി​ന്‍റെ ഭാ​ര്യ സി​നി സ​ന്തോ​ഷ് (43) ആ​ണ് മ​ര​ണ​പ്പെ​ട്ട​ത്. ഏ​ഴ് മാ​സം ഗ​ർ​ഭി​ണി​യാ​യി​രു​ന്നു സി​നി. പ്ര​സ​വ​ത്തി​നി​ടെ ഗ​ർ​ഭ​സ്ഥ ശി​ശു​വി​നെ പു​റ​ത്തെ​ടു​ത്തി​രു​ന്നെ​ങ്കി​ലും മ​ര​ണ​മ​ട​ഞ്ഞി​രു​ന്നു.

ഫ​ർ​വാ​നി​യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​ര​ണം. അ​ൽ ഗാ​നിം ഓ​ട്ടോ​മോ​ട്ടീ​വ് ക​ന്പ​നി​യി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ് സ​ന്തോ​ഷ്. മ​ക​ൻ: അ​ന​ന്ത​റാം. സം​സ്കാ​രം കു​വൈ​ത്തി​ൽ സു​ലൈ​ബി​ല​ക്കാ​ത്ത് സെ​മി​ത്തേ​രി​യി​ൽ സം​സ്ക​രി​ച്ചു. ശെി​ശ​ബ​റ​ല​മ​വേ​ബ2021​ഷൗ​ഹ്യ26.​ഷു​ഴ

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ