"നീറ്റ്‌ ഡേ കുവൈറ്റ് 'ജൂലൈ 27 ന്
Saturday, July 24, 2021 7:29 AM IST
കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഇന്ത്യൻ എംബസി 'നീറ്റ്‌ ഡേ കുവൈറ്റ് ' എന്ന പേരിൽ പരിപാടി സംഘടിപ്പിക്കുന്നു. ജൂലൈ 27 (ചൊവ്വ) വൈകുന്നേരം 6 ന് ഓൺലൈൻ വഴിയാണു പരിപാടികൾ നടക്കുക. ദേശീയ ഗാനാലാപനത്തോടെ ആരംഭിക്കുന്ന ആഘോഷപരിപാടിയിൽ വിദ്യാർത്ഥികളും അധ്യാപകരും, രക്ഷിതാക്കളും അടക്കം കുവൈറ്റിലെ മുഴുവൻ ഭാരതീയരും പങ്കെടുക്കണമെന്ന് ഇന്ത്യൻ എംബസി അഭ്യർഥിച്ചു.

ഇന്ത്യൻ പ്രഫഷണൽ നെറ്റ്‌ വർക്കിന്‍റെ ആഭിമുഖ്യത്തിൽ പ്രിൻസിപ്പൽമാർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവരുമായി ചേർന്ന് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് എംബസി ഓഡിറ്റോറിയത്തിലും ആഘോഷ പരിപാടികൾ നടക്കും. എംബസിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലും പരിപാടി തൽ സമയം വീക്ഷിക്കാവുന്നതാണ്.

ഇത് ആദ്യമായാണ് നീറ്റ്‌ പരീക്ഷാ കേന്ദ്രം കുവൈറ്റിൽ അനുവദിച്ചത്‌.കേന്ദ്ര സർക്കാരിന്റെ തീരുമാനം കുവൈറ്റിലെ ഇന്ത്യ സമൂഹം ഏറെ ആഹ്ലാദത്തോടെയാണു വരവേറ്റത്‌.

സൂം മീറ്റിംഗ് ലിങ്ക്‌. (https://zoom.us/j/9289716678, Meeting ID: 928 9716 6788)

റിപ്പോർട്ട്: സലിം കോട്ടയിൽ