മ​ല​ങ്ക​ര സ​ഭ​യു​ടെ പ​ര​മാ​ധ്യ​ക്ഷ​ന് കു​വൈ​റ്റ് ഓ​ർ​ത്ത​ഡോ​ക്സ് സ​മൂ​ഹ​ത്തി​ന്‍റെ സ്മ​ര​ണാ​ഞ്ജ​ലി​ക​ൾ
Wednesday, July 21, 2021 10:31 PM IST
കു​വൈ​റ്റ്: മ​ല​ങ്ക​ര​സ​ഭ​യു​ടെ പ​ര​മാ​ധ്യ​ക്ഷ​നും, പൗ​ര​സ്ത്യ കാ​തോ​ലി​ക്കാ​യും മ​ല​ങ്ക​ര മെ​ത്രാ​പ്പോ​ലീ​ത്താ​യു​മാ​യി​രു​ന്ന പ​രി​ശു​ദ്ധ ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മ പൗ​ലോ​സ് ദ്വി​തി​യ​ൻ കാ​തോ​ലി​ക്കാ ബാ​വാ​യ്ക്ക് കു​വൈ​റ്റ് ഓ​ർ​ത്ത​ഡോ​ക്സ് സ​മൂ​ഹം സ്മ​ര​ണാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ചു.

മ​ല​ങ്ക​ര​യു​ടെ നി​ഷ്ക​ള​ങ്ക തേ​ജ​സാ​യി​രു​ന്ന പ​രി​ശു​ദ്ധ ബാ​വാ​യു​ടെ ആ​ക​സ്മി​ക​മാ​യ ദേ​ഹ​വി​യോ​ഗ​ത്തി​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി​കൊ​ണ്ട് തി​ങ്ക​ളാ​ഴ്ച്ച വൈ​കി​ട്ട് 6.30ന് ​നാ​ഷ​ണ​ൽ ഇ​വാ​ഞ്ച​ലി​ക്ക​ൽ ച​ർ​ച്ചി​ൽ ന​ട​ത്തി​യ സ​മ്മേ​ള​ന​ത്തി​ൽ സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ് മ​ഹാ ഇ​ട​വ​ക വി​കാ​രി​യും അ​ഹ​മ്മ​ദി സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ഴ​യ​പ​ള്ളി​യു​ടെ അ​ഡ്മി​നി​സ്ട്രേ​റ്റി​വ് വി​കാ​രി​യു​മാ​യ ഫാ. ​ജി​ജു ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കു​വൈ​റ്റി​ലെ ഇ​ന്ത്യ​ൻ അം​ബാ​സി​ഡ​ർ സി​ബി ജോ​ർ​ജ്, വ​ത്തി​ക്കാ​ൻ അം​ബാ​സി​ഡ​ർ ആ​ർ​ച്ച് ബി​ഷ​പ്പ് യൂ​ജി​ൻ മാ​ർ​ട്ടി​ൻ ന്യു​ജ​ന്‍റ് എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ത്ത് അ​നു​ശോ​ച​ന സ​ന്ദേ​ശം ന​ൽ​കി.

കാ​തോ​ലി​ക്കാ ബാ​വാ​യു​ടെ ദേ​ഹ​വി​യോ​ഗ​ത്തി​ലൂ​ടെ മ​ല​ങ്ക​ര സ​ഭ​യ്ക്ക് ഒ​രു പ​രി​ശു​ദ്ധ​നെ മാ​ത്ര​മ​ല്ല ഭാ​ര​ത​ത്തെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ദീ​ർ​ഘ​വീ​ഷ​ണ​മു​ള്ള ഒ​രു നേ​താ​വി​നെ കൂ​ടി​യാ​ണ് ന​ഷ്ട​മാ​യി​രി​ക്കു​ന്ന​തെ​ന്നും, മാ​ന​വി​ക​ത​യ്ക്കും മ​നു​ഷ്യ​ത്വ​ത്തി​നും വ​ലി​യ മൂ​ല്യം ക​ൽ​പ്പി​ച്ചി​രു​ന്ന പ​രി​ശു​ദ്ധ പി​താ​വി​ന്‍റെ വേ​ർ​പാ​ട് മ​നു​ഷ്യ​സ​മൂ​ഹ​ത്തി​നാ​ക​മാ​നം നി​ക​ത്താ​നാ​വാ​ത്ത ശൂ​ന്യ​ത​യാ​ണ് സൃ​ഷ്ടി​ച്ചി​രി​ക്കു​ന്ന​തെ​ന്നും, അ​ദ്ദേ​ഹം ഭാ​ര​ത​ത്തി​ന്‍റെ അ​പ്പോ​സ്തോ​ല​നാ​യ മാ​ർ​ത്തോ​മാ ശ്ലീ​ഹാ​യു​ടെ പാ​ര​ന്പ​ര്യ​വും അ​ർ​പ്പ​ണ​ബോ​ധ​വു​മു​ള്ള പി​ൻ​ഗാ​മി​യാ​യി​രു​ന്നു​വെ​ന്നും ഇ​ന്ത്യ​ൻ അം​ബാ​സി​ഡ​ർ പ​റ​ഞ്ഞു. ഇ​ന്ത്യ​ൻ പ്ര​സി​ഡ​ന്‍റി​ന്േ‍​റ​യും പ്ര​ധാ​ന​മ​ന്ത്രി​യു​ടേ​യും അ​നു​ശോ​ച​ന സ​ന്ദേ​ശ​ങ്ങ​ൾ അ​ദ്ദേ​ഹം പ്ര​സം​ഗ​ത്തി​ൽ പ​രാ​മ​ർ​ശി​ക്കു​ക​യും ചെ​യ്തു.

സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​ണ്‍ ജേ​ക്ക​ബ് സ്വാ​ഗ​ത​വും സെ​ന്‍റ് ബേ​സി​ൽ ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക വി​കാ​രി ഫാ. ​മാ​ത്യൂ എം. ​മാ​ത്യൂ ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി​യ സ​മ്മേ​ള​ന​ത്തി​ൽ കു​വൈ​റ്റ് ഇ​ട​വ​ക​ക​ളു​ടെ ചു​മ​ത​ല വ​ഹി​ക്കു​ന്ന കൊ​ൽ​ക്ക​ത്താ ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ. ​ജോ​സ​ഫ് മാ​ർ ദി​വ​ന്നാ​സി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്താ, കേ​ര​ള​ത്തി​ന്‍റെ ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ്, കേ​ര​ള​ത്തി​ന്‍റെ മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി, അ​ർ​മേ​നി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ചി​ന്‍റെ പാ​ട്രി​യാ​ർ​ക്ക​ൽ വി​കാ​രി റ​വ. ബെ​ദ്രോ​സ് മാ​ന്യു​ലി​യ​ൻ, എ​ത്യോ​പ്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ചി​ന്‍റെ വി​കാ​രി അ​ബോ ബെ​ർ​ണ​ബാ​സ്, ആം​ഗ്ലി​ക്ക​ൻ ച​ർ​ച്ചി​ന്‍റെ ചാ​പ്ലി​ൻ റ​വ. മൈ​ക്കി​ൾ മെ​ബോ​ണ, എ​ൻ.​ഇ.​സി.​കെ. സെ​ക്ര​ട്ട​റി റോ​യി യോ​ഹ​ന്നാ​ൻ, മാ​ർ​ത്തോ​മാ ഇ​ട​വ​ക​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് റ​വ. ജി​ജി മാ​ത്യൂ, സി​എ​സ്ഐ. ഇ​ട​വ​ക​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് റ​വ. തോ​മ​സ് പ്ര​സാ​ദ്, സ​ഭാ മാ​നേ​ജിം​ഗ് ക​മ്മി​റ്റി​യം​ഗം മാ​ത്യൂ കെ. ​ഇ​ല​ഞ്ഞി​ക്ക​ൽ, ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് ട്ര​സ്റ്റി​മാ​രാ​യ ജോ​ണ്‍ പി. ​ജോ​സ​ഫ്, വി​നോ​ദ് ഇ. ​വ​ർ​ഗീ​സ്, അ​ല​ക്സ് മാ​ത്യൂ, ബി​നു തോ​മ​സ് എ​ന്നി​വ​ർ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് മ​ഹാ ഇ​ട​വ​ക സ​ഹ​വി​കാ​രി ഫാ. ​ലി​ജു പൊ​ന്ന​ച്ച​ൻ അ​നു​ശോ​ച​ന പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. സ​ഭാ മാ​നേ​ജിം​ഗ് ക​മ്മി​റ്റി​യം​ഗം ബാ​ബു വ​ർ​ഗ്ഗീ​സ്, ഭ​ദ്രാ​സ​ന കൗ​ണ്‍​സി​ലം​ഗം എ​ബ്ര​ഹാം സി. ​അ​ല​ക്സ് എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. മ​ഹാ ഇ​ട​വ​ക സ​ണ്‍​ഡേ​സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ ഷി​ബു പി. ​അ​ല​ക്സ് മാ​സ്റ്റ​ർ ഓ​ഫ് സെ​റി​മ​ണീ​സ് ആ​യി​രു​ന്നു

കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പാ​ലി​ച്ചു​കൊ​ണ്ട് കു​വൈ​റ്റി​ലെ ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​ക​ളാ​യ സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് മ​ഹാ ഇ​ട​വ​ക, അ​ഹ​മ്മ​ദി സെ​ന്‍റ് തോ​മ​സ് പ​ഴ​യ​പ​ള്ളി, സെ​ന്‍റ് ബേ​സി​ൽ, സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് എ​ന്നീ ഇ​ട​വ​ക​ക​ളു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ക്ര​മീ​ക​രി​ച്ച സ​മ്മേ​ള​ന​ത്തി​ൽ അ​ർ​മേ​നി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ചി​ന്‍റെ​യും, എ​ത്യോ​പ്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ്ച​ർ​ച്ചി​ന്‍റെ​യും​പ്ര​തി​നി​ധി​ക​ളു​ൾ​പ്പെ​ടെ സാ​മൂ​ഹ്യ, സാ​മു​ദാ​യി​ക, സാം​സ്ക്കാ​രി​ക-​മാ​ധ്യ​മ രം​ഗ​ത്തെ പ്ര​മു​ഖ​ർ പ​ങ്കെ​ടു​ത്തു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ