കുവൈറ്റിൽ 1263 പേർക്ക് കോവിഡ്; 19 മരണം
Saturday, July 17, 2021 7:07 AM IST
കുവൈറ്റ് സിറ്റി : വെള്ളിയാഴ്ച 1263 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 383,347 ആയി. വിവിധ ആശുപത്രികളിൽ ചികിത്സയിലായിരുന്ന 19 പേര്‍കൂടി മരിച്ചതോടെ രാജ്യത്തെ മരണസംഖ്യ 2193 ആയി. 8.82 ശതമാനമാണ് കോവിഡ് രോഗസ്ഥിരീകരണ നിരക്ക്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 94.95 ശതമാനമാണ് .1599 പേരാണ് കോവിഡ് മുക്തരായത്‌ . ഇതോടെ രാജ്യത്ത് ആകെ 363,992 പേർ കോവിഡ് മുക്തരായി. 17,162 ആക്ടിവ് കോവിഡ് കേസുകളും തീവ്ര പരിചരണവിഭാഗത്തിൽ 333 പേരും കോവിഡ് വാർഡിൽ 1115 പേരും കഴിയുന്നതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ