നീ​റ്റ് പ​രീ​ക്ഷ: കു​വൈ​റ്റി​ൽ സെ​ന്‍റ​ർ അ​നു​വ​ദി​ച്ച​തി​ൽ ക​ല കു​വൈ​റ്റി​ന്‍റെ അ​ഭി​ന​ന്ദ​ന​ങ്ങ​ൾ
Thursday, July 15, 2021 10:33 PM IST
കു​വൈ​റ്റ് സി​റ്റി: ഈ ​വ​ർ​ഷ​ത്തെ നീ​റ്റ് പ​രീ​ക്ഷ ന​ട​ത്താ​ൻ കു​വൈ​റ്റി​ൽ പ​രീ​ക്ഷ​കേ​ന്ദ്ര​ത്തി​നു കേ​ന്ദ്രാ​നു​മ​തി ല​ഭി​ച്ചു. പരീക്ഷാ സെന്‍ററിനുവേണ്ടി പ്ര​വ​ർ​ത്തി​ച്ച ഇ​ന്ത്യ​ൻ എം​ബ​സി​ക്കും അം​ബാ​സി​ഡ​ർ​ക്കും കേ​ര​ള ആ​ർ​ട്ട് ല​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ക​ല കു​വൈ​റ്റ് അ​ഭി​ന​ന്ദ​ന​ങ്ങ​ൾ നേർന്നു.

ഇ​ന്ത്യ​ക്ക് പു​റ​ത്തു കു​വൈ​റ്റി​ൽ മാ​ത്ര​മാ​ണ് നീ​റ്റ് പ​രീ​ക്ഷ​ക്ക് കേ​ന്ദ്രം അ​നു​വ​ദി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള​ത്. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ കു​വൈ​റ്റി​ൽ നി​ന്നും ഇ​ന്ത്യ​യി​ലേ​ക്ക് യാ​ത്ര ചെ​യ്യു​ന്ന​ത് വി​ദ്യാ​ർ​ഥി​ക​ൾ​ക്കും, ര​ക്ഷി​താ​ക്ക​ൾ​ക്കും പ്ര​യാ​സ​ക​ര​മാ​യി​രു​ന്നു, പു​തി​യ തീ​രു​മാ​നം വ​ലി​യ ആ​ശ്വാ​സ​മാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും ഉ​ണ്ടാ​യി​ട്ടു​ള്ള​ത്. ഈ ​വി​ഷ​യം ഉ​ന്ന​യി​ച്ചു കൊ​ണ്ട് 2020ൽ ​ക​ല കു​വൈ​റ്റും, പ്ര​വാ​സി ക്ഷേ​മ​നി​ധി ബോ​ർ​ഡ് ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗം എ​ൻ അ​ജി​ത്കു​മാ​റും സം​സ്ഥാ​ന മു​ഖ്യ​മ​ന്ത്രി​ക്കും കേ​ന്ദ്ര സ​ർ​ക്കാ​രി​നും ക​ത്ത​യ​ച്ചി​രു​ന്നു. ഈ ​തീ​രു​മാ​ന​ത്തി​ന് ന​ട​പ്പി​ലാ​ക്കാ​ൻ നേ​തൃ​ത്വം ന​ൽ​കി​യ ഇ​ന്ത്യ​ൻ എം​ബ​സി​ക്കും അം​ബാ​സി​ഡ​ർ​ക്കും ന​ന്ദി രേ​ഖ​പെ​ടു​ത്തു​ന്ന​താ​യി ക​ല കു​വൈ​റ്റ് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ