സ്ത്രീ​ക​ൾ​ക്കെ​തി​രേ​യു​ള്ള അ​ക്ര​മം: സാ​മൂ​ഹ്യ ബോ​ധ​വ​ൽ​ക്ക​ര​ണം അ​നി​വാ​ര്യ​മെ​ന്ന് സി.​എ​സ്. സു​ജാ​ത
Thursday, July 15, 2021 10:32 PM IST
കു​വൈ​റ്റ് സി​റ്റി. സ്ത്രീ​ക​ൾ​ക്കെ​തി​രെ​യു​ള്ള അ​ക്ര​മ​ണ​ങ്ങ​ൾ കു​റ​യ്ക്കു​ന്ന​തി​ന് സാ​മൂ​ഹ്യ ബോ​ധ​വ​ൽ​ക്ക​ര​ണം അ​നി​വാ​ര്യ​മെ​ന്ന് ജ​നാ​ധി​പ​ത്യ മ​ഹി​ളാ അ​സോ​സി​യേ​ഷ​ൻ കേ​ന്ദ്ര​ക്ക​മ്മി​റ്റി അം​ഗം സി.​എ​സ്.​സു​ജാ​ത.

കേ​ര​ള ആ​ർ​ട്ട് ല​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ, ക​ല കു​വൈ​റ്റും, വ​നി​താ​വേ​ദി കു​വൈ​റ്റും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച ’സ്ത്രീ​പ​ക്ഷ കേ​ര​ളം’ എ​ന്ന വെ​ബി​നാ​റി​ൽ സം​സാ​രി​ക്കു​യാ​യി​രു​ന്നു സി.​എ​സ്. സു​ജാ​ത. കേ​ര​ള​ത്തി​ൽ ന​വോ​ത്ഥാ​ന നാ​യ​ക·ാ​ർ സാ​മൂ​ഹ്യ​പ​രി​ഷ്ക്ക​ര​ണ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ല്ലാ​താ​ക്കി​യ സ്ത്രീ​ധ​നം പോ​ലെ​യു​ള്ള അ​നാ​ചാ​ര​ങ്ങ​ൾ കേ​ര​ള​ത്തി​ൽ തി​രി​കെ വ​ന്നു കൊ​ണ്ടി​രി​ക്കു​ന്നു, ഇ​തി​ന് മാ​റ്റം വ​രു​ത്തു​വാ​ൻ സ്ത്രീ-​പു​രു​ഷ തു​ല്യ​ത പാ​ഠ്യ​പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്നും അ​വ​ർ കൂ​ട്ടി​ചേ​ർ​ത്തു.

ക​ല കു​വൈ​റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​കെ. നൗ​ഷാ​ദ് സ്വാ​ഗ​തം പ​റ​ഞ്ഞ ച​ട​ങ്ങി​ൽ പ്ര​സി​ഡ​ന്‍റ് ജ്യോ​തി​ഷ് ചെ​റി​യാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ട​ങ്ങി​ൽ വ​നി​താ​വേ​ദി ആ​ക്ടിം​ഗ് സെ​ക്ട​റി ആ​ശാ​ല​ത ബാ​ല​കൃ​ഷ്ണ​ൻ പ്ര​ബ​ന്ധം അ​വ​ത​രി​പ്പി​ച്ചു, ദ​മാം ന​വോ​ദ​യ ബാ​ല​വേ​ദി ര​ക്ഷാ​ധി​കാ​രി ര​ശ്മി രാ​മ​ച​ന്ദ്ര​ൻ, കൈ​ര​ളി ഒ​മാ​ൻ പ്ര​തി​നി​ധി അ​നു​മോ​ൾ, പ്ര​വാ​സി ക്ഷേ​മ​നി​ധി ബേ​ർ​ഡ് ഡ​യ​റ​ക്ട​ർ എ​ൻ. അ​ജി​ത് കു​മാ​ർ എ​ന്നി​വ​ർ വെ​ബി​നാ​റി​ൽ പ​ങ്കെ​ടു​ത്ത് സം​സാ​രി​ച്ചു. വ​നി​താ​വേ​ദി കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം സ​ജി​ത സ്ക​റി​യ സ്ത്രീ​ധ​ന വി​രു​ദ്ധ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. വ​നി​താ​വേ​ദി പ്ര​സി​ഡ​ന്‍റ് ര​മ​അ​ജി​ത് ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ