നോ​വ​ലി​സ്റ്റ് മു​ഹ​മ്മ​ദ് അ​മാ​നെ ഇ​സ്പാ​ഫ് ആ​ദ​രി​ച്ചു
Tuesday, June 22, 2021 11:38 PM IST
ജി​ദ്ദ: മൂ​ന്നാം ക്ലാ​സി​ൽ പ​ഠി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്പോ​ൾ ത​ന്നെ കേ​വ​ലം ഒ​ന്പ​ത് വ​യ​സി​നോ​ട​ടു​ത്ത സ​മ​യ​ത്ത് ’ഒൗ​ട്ട​ർ സ്പേ​സ്’ എ​ന്ന അ​വി​സ്മ​ര​ണീ​യ​മാ​യ ഇം​ഗ്ലീ​ഷ് നോ​വ​ൽ എ​ഴു​തി ലോ​ക പ്ര​ശ​സ്തി നേ​ടി​യ കു​ഞ്ഞു എ​ഴു​ത്തു​കാ​ര​നും ജി​ദ്ദ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഇ​ന്ത്യ​ൻ സ്കൂ​ൾ നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യു​മാ​യ മാ​സ്റ്റ​ർ മു​ഹ​മ്മ​ദ് അ​മാ​നെ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഇ​ന്ത്യ​ൻ സ്കൂ​ൾ പാ​ര​ന്‍റ്സ് ഫോ​റം (ഇ​സ്പാ​ഫ്) ജി​ദ്ദ ആ​ദ​രി​ച്ചു.

ജി​ദ്ദ​യി​ലെ താ​മ​സ​ക്കാ​രാ​യ ഇ​ന്ത്യ​ൻ വം​ശ​ജ​രാ​യ മ​ല​യാ​ളി​ക​ളാ​യ സു​നി​ൽ - സോ​ഫി​യ സു​നി​ൽ ദ​ന്പ​തി​ക​ളു​ടെ പ്രി​യ മ​ക​നാ​യ അ​മാ​ൻ വി​വി​ധ ചി​ത്ര​ങ്ങ​ളോ​ട് കൂ​ടി​യാ​ണ് ’ഒൗ​ട്ട​ർ സ്പേ​സ്’ എ​ന്ന ത​ന്‍റെ ഇം​ഗ്ലീ​ഷ് നോ​വ​ൽ എ​ഴു​തി ത​യാ​റാ​ക്കി​യി​ട്ടു​ള്ള​ത്. മു​ഹ​മ്മ​ദ് അ​മാ​ന് എ​ല്ലാ ഭാ​വു​ക​ങ്ങ​ളും നേ​ർ​ന്നു​കൊ​ണ്ട് ആ​ദ​രി​ച്ച ച​ട​ങ്ങി​ൽ ഇ​ക്ക​ഴി​ഞ്ഞ വ​ർ​ഷം 10, 12 ക്ലാ​സു​ക​ളി​ൽ കൂ​ടു​ത​ൽ മാ​ർ​ക്ക് വാ​ങ്ങി വി​ജ​യി​ച്ച ഇ​സ്പാ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളു​ടെ മ​ക്ക​ളാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള ’ഇ​സ്പാ​ഫ്’ ഒൗ​ട്സ്റ്റാ​ന്ഡിം​ഗ് അ​വാ​ർ​ഡു​ക​ൾ ഇ​സ്പാ​ഫ് ഉ​പ​ദേ​ശ​ക സ​മ​തി അം​ഗ​ങ്ങ​ളാ​യ സ​ലാ​ഹ് കാ​രാ​ട​ൻ, അ​ബ്ദു​ൽ അ​സീ​സ് ത​ങ്ക​യ​ത്തി​ൽ, നാ​സ​ർ ചാ​വ​ക്കാ​ട്, മാ​യി​ൻ കു​ട്ടി പി.​എം തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു​കൊ​ണ്ട് വി​ത​ര​ണം ചെ​യ്തു.

ആ​മി​ന മു​സ്ത​ഫ ആ​ലു​ങ്ങ​ലി​ന്‍റെ ക്വു​ർ​ആ​ൻ പാ​രാ​യ​ണ​ത്തോ​ടെ തു​ട​ക്കം കു​റി​ച്ച പ​രി​പാ​ടി ഇ​സ്പാ​ഫ് വൈ​സ് പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് കു​ഞ്ഞി നേ​തൃ​ത്വം ന​ൽ​കി, പ്ര​സി​ഡ​ന്‍റ് എ​ഞ്ചി. മു​ഹ​മ്മ​ദ് ബൈ​ജു അ​ധ്യ​ക്ഷ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​മു​ഹ​മ്മ​ദ് ഫൈ​സ​ൽ സ്വാ​ഗ​ത​മോ​തി​യ പ​രി​പാ​ടി​യി​ൽ ജോ: ​സെ​ക്ര​ട്ട​റി ഫ​സ്ലി​ൻ ന​ന്ദി പ്ര​കാ​ശി​പ്പി​ച്ചു.

റി​പ്പോ​ർ​ട്ട്: മു​സ്ത​ഫ കെ.​ടി. പെ​രു​വ​ള്ളൂ​ർ