വെ​ളി​ച്ചം സൗ​ദി ഓ​ണ്‍​ലൈ​ൻ മൂ​ന്നാം​ഘ​ട്ട​ത്തി​നു തു​ട​ക്കം
Tuesday, June 22, 2021 11:31 PM IST
ജി​ദ്ദ: ഖു​ർ​ആ​ൻ പ​ഠ​നം സാ​ർ​വ​ത്രി​ക​മാ​യി സ​മൂ​ഹം ഏ​റ്റെ​ടു​ക്കു​ന്പോ​ൾ പു​ന​രാ​ലോ​ച​ന​യി​ലൂ​ടെ​യും പു​തു ചി​ന്ത​യി​ലൂ​ടെ​യും പ്ര​മാ​ണ​ബ​ദ്ധ​മാ​യി പു​തു വ​ഴി​ക​ൾ തേ​ടേ​ണ്ട​ത് ന​വ​ലോ​ക ചോ​ദ്യ​ങ്ങ​ൾ​ക്കു ഉ​ത്ത​രം ന​ൽ​കാ​ൻ പ​ണ്ഡി​ത സ​മൂ​ഹ​ത്തെ പ്രാ​പ്ത​മാ​ക്കു​മെ​ന്നും, അ​ക്ഷ​ര വാ​യ​ന​യി​ൽ മാ​ത്രം ഒ​തു​ക്കി നി​ർ​ത്താ​തെ ഖു​ർ​ആ​നി​ക ദൃ​ഷ്ടാ​ന്ത​ങ്ങ​ളെ പ​ഠ​ന​വി​ധേ​യ​മാ​ക്കി അ​നി​വാ​ര്യ​മാ​യ ഗ​വേ​ഷ​ണ​ങ്ങ​ളി​ലൂ​ടെ ഖു​ർ​ആ​ൻ വി​ശ​ദീ​ക​രി​ക്കു​ന്ന മ​ഹാ​ത്ഭു​ത​ങ്ങ​ളും യാ​ഥാ​ർ​ഥ്യ​ങ്ങ​ളും ക​ണ്ടെ​ത്താ​ൻ മ​ത പ​ണ്ഡി​ത​ർ ഉ​ണ​ർ​ന്നു പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നും വെ​ളി​ച്ചം സൗ​ദി ഓ​ണ്‍ ലൈ​ൻ പ​ഠ​ന പ​ദ്ധ​തി മൂ​ന്നാം​ഘ​ട്ടം ഉ​ദ്ഘാ​ട​ന സം​ഗ​മം അ​ഭി​പ്രാ​യ​പ്പെ​ട്ടു .

സൂം ​പ്ലാ​റ്റ് ഫോ​മി​ൽ ന​ട​ന്ന സം​ഗ​മം കെ ​ജെ യു ​സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ . ​അ​ബ്ദു​ൽ ഹ​മീ​ദ് മ​ദീ​നി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഖു​ർ​ആ​നി​ക അ​ർ​ത്ഥ​ങ്ങ​ളും ആ​ശ​യ​ങ്ങ​ളും പ​രി​ഭാ​ഷ​പ്പെ​ടു​ത്തു​ന്ന ഭാ​ഷ​ക​ളു​ടെ പ​രി​മി​തി​യി​ൽ ത​ള​ച്ചി​ടാ​തെ, ദൈ​വി​ക വ​ച​ന​ങ്ങ​ളു​ടെ പൊ​രു​ളു​ക​ൾ അ​റ​ബി​ഭാ​ഷാ സാ​ഹി​ത്യ പ​ഠ​ന​ത്തി​ലൂ​ടെ സാ​ധ്യ​മാ​ക്കി ഖു​ർ​ആ​നി​ന്‍റെ മാ​ധു​ര്യം വ​രും ത​ല​മു​റ​യ്ക്ക് കൈ​മാ​റാ​ൻ വെ​ളി​ച്ചം ഖു​ർ​ആ​ൻ പ​ഠ​ന പ​ദ്ധ​തി​ക്ക് സാ​ധി​ക്ക​ണ​മെ​ന്ന് കെ ​എ​ൻ എം ​മാ​ർ​ക​സു​ദ്ദ​അ​വ സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ബ്ദു​ൽ ല​ത്തീ​ഫ് ക​രി​ന്പു​ലാ​ക്ക​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ടു . മു​ഖ്യ പ്ര​ഭാ​ണം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ജി​സി​സി ഇ​സ്ലാ​ഹി കോ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സ​ലാ​ഹ് കാ​രാ​ട​ൻ ആ​ശം​സ​ക​ൾ നേ​ർ​ന്നു.
സൗ​ദി ഇ​ന്ത്യ​ൻ ഇ​സ്ലാ​ഹീ സെ​ന്‍റ​ർ ദേ​ശീ​യ സ​മി​തി​യു​ടെ കീ​ഴി​ൽ ന​ട​ക്കു​ന്ന വെ​ളി​ച്ചം സൗ​ദി ഓ​ണ്‍​ലൈ​ൻ ഖു​ർ​ആ​ൻ പ​ഠ​ന പ​ദ്ധ​തി​യു​ടെ മൂ​ന്നാം ഘ​ട്ടം വെ​ളി​ച്ചം സൗ​ദി ചീ​ഫ് കോ ​ഓ​ർ​ഡി​നേ​റ്റ​ർ ഹാ​രി​സ് ക​ട​ലു​ണ്ടി പ​രി​ച​യ​പ്പെ​ടു​ത്തി. വെ​ളി​ച്ചം സൗ​ദി വെ​ബ്സൈ​റ്റ് ( www.velichamonline.islahiweb.org) വ​ഴി​യോ വെ​ളി​ച്ചം ഓ​ണ്‍​ലൈ​ൻ ആ​പ്ലി​ക്കേ​ഷ​ൻ (Velicham Online) വ​ഴി​യോ ലോ​ക​ത്തി​ന്‍റെ ഏ​ത് ഭാ​ഗ​ത്തു​നി​ന്നും ഈ ​പ​ഠ​ന-​മ​ത്സ​ര പ​ദ്ധ​തി​യു​ടെ ഭാ​ഗാ​മാ​കാ​വു​ന്ന​താ​ണ് എ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. വി​ശു​ദ്ധ ഖു​ർ​ആ​നി​ലെ സൂ​റ​തു​ൽ മു​അ്മി​നൂ​ൻ, സൂ​റ​തു​ന്നൂ​ർ എ​ന്നീ അ​ദ്ധ്യാ​യ​ങ്ങ​ളും അ​വ​യു​ടെ വ്യാ​ഖ്യാ​ന​ങ്ങ​ളും ആ​സ്പ​ദ​മാ​ക്കി​യി​ട്ടാ​ണ് പ​ഠ​ന-​മ​ത്സ​ര പ​ദ്ധ​തി.

അ​ഫ്രി​ൻ അ​ഷ്റ​ഫ് അ​ലി​യു​ടെ ഖു​ർ​ആ​ൻ പാ​രാ​യ​ണ​ത്തോ​ടെ ആ​രം​ഭി​ച്ച പ​രി​പാ​ടി​യി​ൽ സൗ​ദി ഇ​ന്ത്യ​ൻ ഇ​സ്ലാ​ഹി സെ​ന്‍റ​ർ നാ​ഷ​ണ​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ഫാ​റൂ​ഖ് സ്വ​ലാ​ഹി എ​ട​ത്ത​നാ​ട്ടു​ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.ഷാ​ജ​ഹാ​ൻ ച​ള​വ​റ സ്വാ​ഗ​ത​വും ജ​രീ​ർ വേ​ങ്ങ​ര ന​ന്ദി​യും പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: മു​സ്ത​ഫ കെ.​ടി. പെ​രു​വ​ള്ളൂ​ർ