വി​സ്മ​യ കു​വൈ​റ്റ് മെ​ഡി​ക്ക​ൽ കി​റ്റു​ക​ളും ഭ​ക്ഷ്യോ​ൽ​പ​ന്ന​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു
Monday, June 21, 2021 11:13 PM IST
കു​വൈ​റ്റ് സി​റ്റി: കോ​വി​ഡ് മ​ഹാ​മ​രി​യാ​ൻ ക​ഷ്ട​ത അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് ഒ​രു സ​ഹാ​യം എ​ന്ന നി​ല​യി​ൽ വി​സ്മ​യ ഇ​ൻ​റ​ർ നാ​ഷ​ണ​ൽ ആ​ട്ട്സ് & സോ​ഷ്യ​ൽ സ​ർ​വി​സ് മെ​ഡി​ക്ക​ൽ കി​റ്റു​ക​ളും ഭ​ക്ഷ്യോ​ൽ​പ​ന്ന​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു. സാ​നി​റ്റ​യ്സ​ർ, മാ​സ്ക്ക്, ഗ്ലൗ​സ്, പി​പി​ഇ കി​റ്റ് തു​ട​ങ്ങി​യ​വ അ​ട​ങ്ങി​യ മെ​ഡി​ക്ക​ൽ കി​റ്റു​ക​ളും ഭ​ക്ഷ്യോ​ൽ​പ​ന്ന​ങ്ങ​ള​ട​ങ്ങി​യ കി​റ്റു​ക​ളു​മാ​ണ് വി​ത​ര​ണം ചെ​യ്ത​ത്. വി​സ്മ​യ​യു​ടെ ത​മി​ഴ്നാ​ട് വിം​ഗ് സ്ഥാ​പ​ക​ൻ രാ​ജേ​ഷ് കു​മാ​ർ, പിആ​ർഒ ​സ​ഞ്ജ​യ് കു​മാ​ർ, ലാ​ൽ, ചി​ദം​ബ​ര​ദാ​സ് എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ആ​തെ​ങ്കോ​ട് മാ​തു കു​മ്മ​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് ശ​ശി​കു​മാ​ർ കി​റ്റു​ക​ൾ എ​റ്റുവാ​ങ്ങി വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

വി​സ്മ​യ​യു​ടെ ന​ട​ത്തി​വ​രു​ന്ന ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു. മ​തു​കു​മ്മ​ൽ പ​ഞ്ചാ​യ​ത്തി​ൽ രാ​ജേ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​ച്ച​ക്ക​റി കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു. ക​ളി​യി​ക്കാ​വി​ള പ​ഞ്ചാ​യ​ത്തി​ൽ വി​സ്മ​യ ത​മി​ഴ്നാ​ട് വി​ഭാ​ഗം പി ​ആ​ർ ഓ ​സ​ഞ്ജ​യ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലും വി​ള​വ​ൻ കോ​ട് പ​ഞ്ചാ​യ​ത്തി​ൽ ശ്രീ ​ലാ​ൻ, ചി​ദം​ബ​ര​ദാ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലും വി​ത​ര​ണം ന​ട​ത്തി.

കോ​വി​ഡ് മ​ഹാ​മാ​രി​യി​ൽ ഇ​ത്ത​ര​ത്തി​ൻ ഒ​രു ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​നം ന​ട​ത്താ​ൻ മ​ന​സ് കാ​ണി​ച്ച കു​വൈ​റ്റ് ചാ​പ്റ്റ​ർ വി​സ്മ​യ ഇ​ന്‍റ​ർ​നേ​ഷ്ണ​ൻ ആ​ട്ട്സ് & സോ​ഷ്യ​ൻ സ​ർ​വി​സ് സം​ഘ​ട​ന പ്ര​സി​ഡ​ന്‍റ് അ​ജി​ത്ത് കു​മാ​റി​നെ​യും മ​റ്റു ഭാ​ര​വാ​ഹി​ക​ളെ​യും വി​സ്മ​യ ത​മി​ഴ്നാ​ട് വി​ഭാ​ഗം സ്ഥാ​പ​ക​ൻ രാ​ജേ​ഷ്, മ​തു​കു​മ്മ​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശ​ശി​കു​മാ​ർ ന​ന്ദി അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ