അ​ബു​ദാ​ബി​യി​ൽ പൊ​തു മേ​ഖ​ല ബ​സ് ഗ​താ​ഗ​തം കൂ​ടു​ത​ൽ സൗ​ക​ര്യ​പ്ര​ദ​മാ​ക്കു​ന്നു
Monday, June 21, 2021 10:54 PM IST
അ​ബു​ദാ​ബി: പൊ​തു​ഗ​താ​ഗ​ത മേ​ഖ​ല കൂ​ടു​ത​ൽ ജ​ന​കീ​യ​മാ​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് സം​യോ​ജി​ത ഗ​താ​ഗ​ത കേ​ന്ദ്രം അ​റി​യി​ച്ചു. കൊ​ടും ചൂ​ടി​ൽ ബ​സു​ക​ൾ​ക്കു വേ​ണ്ടി​യു​ള്ള കാ​ത്തി​രി​പ്പു ഒ​ഴി​വാ​ക്കാ​ൻ ശീ​തി​ക​രി​ച്ച കാ​ത്തി​രു​പ്പു കേ​ന്ദ്ര​ങ്ങ​ളും, ബ​സു​ക​ളു​ടെ യാ​ത്ര വി​വ​രം ത​ത്സ​മ​യം അ​റി​യി​ക്കു​ന്ന ഓ​ഗ്മെ​ന്‍റ​ഡ് റി​യാ​ലി​റ്റി സാ​ങ്കേ​തി​ക വി​ദ്യ​യും ന​ട​പ്പി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ് ത​ല​സ്ഥാ​ന ന​ഗ​രി​യി​ലെ പൊ​തു​ഗ​താ​ഗ​ത മേ​ഖ​ല.

185 എ​യ​ർ​ക​ണ്ടീ​ഷ​ൻ​ഡ് ബ​സ് കാ​ത്തി​രി​പ്പു​കേ​ന്ദ്ര​ങ്ങ​ളു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ അ​ബു​ദാ​ബി മു​നി​സി​പ്പാ​ലി​റ്റി​യു​ടെ കീ​ഴി​ലെ സം​യോ​ജി​ത ഗ​താ​ഗ​ത കേ​ന്ദ്രം എ​മി​റേ​റ്റി​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ 25 പു​തി​യ എ​യ​ർ ക​ണ്ടീ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ളു​ടെ നി​ർ​മാ​ണ​ത്തി​ലാ​ണി​പ്പോ​ൾ. എ​മി​റേ​റ്റി​ൽ നി​ല​വി​ൽ ശീ​തി​ക​രി​ച്ച 472 കാ​ത്തി​രി​പ്പു​കേ​ന്ദ്ര​ങ്ങ​ളു​ണ്ട്.

യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​വും ബ​സ് റൂ​ട്ടു​ക​ളു​ടെ എ​ണ്ണ​വും പ്രാ​ധാ​ന്യ​വു​മ​നു​സ​രി​ച്ചാ​ണ് കാ​ത്തി​രു​പ്പു കേ​ന്ദ്ര​ങ്ങ​ൾ നി​ർ​മ്മി​ക്കു​ന്ന​ത് . അ​ബൂ​ദ​ബി​യി​ൽ നി​ല​വി​ൽ 769 പൊ​തു​ഗ​താ​ഗ​ത ബ​സു​ക​ളാ​ണ് നി​ര​ത്തി​ലു​ള്ള​ത്. പ്ര​തി​ദി​നം 2,22,600 ട്രി​പ്പു​ക​ൾ എ​ന്ന നി​ല​യി​ലാ​ണ് ഇ​പ്പോ​ൾ സ​ർ​വീ​സു​ക​ൾ ന​ട​ക്കു​ന്ന​ത്. നീ​ണ്ട കാ​ത്തി​രു​പ്പ് ഒ​ഴി​വാ​ക്കി പൊ​തു​ഗ​താ​ഗ​ത ബ​സ് സേ​വ​ന​ങ്ങ​ൾ കൂ​ടു​ത​ൽ സു​ഗ​മ​മാ​യി ല​ഭ്യ​മാ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട് , സ്മാ​ർ​ട്ട് ഫോ​ണു​ക​ൾ വ​ഴി ത​ത്സ​മ​യ ബ​സ് സ​മ​യം അ​റി​യി​ക്കു​ന്ന​തി​ന് ഉ​ത​കു​ന്ന ഓ​ഗ്മെ​ൻ​റ​ഡ് റി​യാ​ലി​റ്റി എ​ന്ന നൂ​ത​ന സാ​ങ്കേ​തി​ക​വി​ദ്യ ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു റ​മൃ​യ​ശ.​ശ​രേ.​ഴീ്.​മ​ല എ​ന്ന ലി​ങ്കി​ലും അ​ല്ലെ​ങ്കി​ൽ, ബ​സ് സ്റ്റോ​പ്പു. സ്റ്റോ​പ്പു​ക​ളി​ൽ പ​തി​ച്ച ക്യൂ.​ആ​ർ കോ​ഡ് സ്കാ​ൻ ചെ​യ്തും, വെ​ബ് സൈ​റ്റ് വ​ഴി​യും ഈ ​നൂ​ത​ന സാ​ങ്കേ​തി​ക സം​വി​ധ​ന​ത്തി​ന്‍റെ പ്ര​യോ​ജ​നം നേ​ടാ​വു​ന്ന​താ​ണ്.

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി. ​ഇ​ടി​ക്കു​ള