വി​ദേ​ശി​ക​ൾ​ക്കു​ള്ള യാ​ത്ര നി​രോ​ധ​നം നീ​ക്കി കു​വൈ​റ്റ്; ഓ​ഗ​സ്റ്റ് ഒ​ന്ന് മു​ത​ൽ പ്ര​വേ​ശ​നാ​നു​മ​തി
Friday, June 18, 2021 2:33 AM IST
കു​വൈ​റ്റ് സി​റ്റി: മാ​സ​ങ്ങ​ളു​ടെ ഇ​ട​വേ​ള​ക്ക് ശേ​ഷം വി​ദേ​ശി​ക​ൾ​ക്ക് രാ​ജ്യ​ത്തേ​ക്ക് പ്ര​വേ​ശി​ക്കു​വാ​ൻ അ​നു​മ​തി. വ്യാ​ഴാ​ഴ്ച ന​ട​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ലാ​ണ് കു​വൈ​റ്റ് അം​ഗീ​കൃ​ത വാ​ക്സി​ൻ എ​ടു​ത്ത പ്ര​വാ​സി​ക​ൾ​ക്ക് ഓ​ഗ​സ്റ്റ് ഒ​ന്നു​മു​ത​ൽ പ്ര​വേ​ശ​നാ​നു​മ​തി ന​ൽ​കു​വാ​ൻ തീ​രു​മാ​നി​ച്ച​ത്.

കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് ഫെ​ബ്രു​വ​രി​യി​ലാ​ണ് വി​ദേ​ശി​ക​ൾ​ക്ക് യാ​ത്ര നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യ​ത്. പ്ര​വേ​ശ​ന വി​ല​ക്ക് മൂ​ലം മാ​സ​ങ്ങ​ളാ​യി ആ​ശ​ങ്ക​യി​ൽ ക​ഴി​യു​ന്ന ആ​യി​ര​ക്ക​ണ​ക്കി​ന് പ്ര​വാ​സി​ക​ൾ​ക്ക് പു​തി​യ തീ​രു​മാ​നം ആ​ശ്വാ​സ​മാ​കും. നേ​ര​ത്തെ കൊ​റോ​ണ എ​മ​ജ​ൻ​സി ക​മ്മി​റ്റി​യും വി​ദേ​ശി​ക​ളു​ടെ യാ​ത്ര നി​രോ​ധ​നം പി​ൻ​വ​ലി​ക്കു​ന്ന​തി​ന് ശു​പാ​ർ​ശ ചെ​യ്തി​രു​ന്നു.

രാ​ജ്യ​ത്തെ മാ​ളു​ക​ളും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളു​ടേ​യും പ്ര​വ​ർ​ത്ത​ന സ​മ​യം രാ​ത്രി എ​ട്ട് വ​രെ ത​ന്നെ തു​ട​രും. അ​തി​നി​ടെ കോ​വി​ഡ് വാ​ക്സി​ൻ സ്വീ​ക​രി​ക്കാ​ത്ത​വ​രെ മാ​ളു​ക​ളി​ലും സ​ലൂ​ണി​ലും ഹെ​ൽ​ത്ത് ക്ല​ബി​ലും റെ​സ്റ്റോ​റ​ന്‍റു​ക​ളി​ലും പ്ര​വേ​ശി​പ്പി​ക്കി​ല്ലെ​ന്ന് സ​ർ​ക്കാ​ർ വ​ക്താ​വ് താ​രി​ഖ് അ​ൽ മു​സാ​റം അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ഇ​ന്ത്യ​ൻ വ​ക​ഭേ​ദം രാ​ജ്യ​ത്ത് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് വാ​ക്സി​നേ​ഷ​ൻ സ്വീ​ക​രി​ക്കാ​ത്ത​വ​രെ മാ​ളു​ക​ളി​ൽ പ്ര​വേ​ശി​പ്പി​ക്കു​ന്ന​ത് വി​ല​ക്കാ​ൻ കാ​ര​ണ​മെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.


റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ