കോ​വി​ഡ് രോ​ഗി​ക​ൾ​ക്ക് പു​ത്ത​ൻ പ്ര​തീ​ക്ഷ ന​ൽ​കു​ന്ന മ​രു​ന്ന് അ​ബു​ദാ​ബി​യി​ലെ​ത്തി
Thursday, June 17, 2021 8:49 PM IST
അ​ബു​ദാ​ബി : കോ​വി​ഡ് ചി​കി​ത്സ​യി​ൽ ഏ​റെ ഫ​ല​പ്ര​ദ​മെ​ന്ന് ക​രു​ത​പ്പെ​ടു​ന്ന മ​രു​ന്ന് അ​ബു​ദാ​ബി​യി​ലെ​ത്തി​ച്ചു. ഗു​രു​ത​ര കോ​വി​ഡ് രോ​ഗി​ക​ൾ​ക്ക് പോ​ലും 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ആ​ശ്വാ​സം പ​ക​രു​മെ​ന്ന് ക​രു​തു​ന്ന സോ​ട്രോ​വി​മാ​ബ് എ​ന്ന മ​രു​ന്നാ​ണ് എ​ത്തി​യി​രി​ക്കു​ന്ന​ത്. ഈ ​മ​രു​ന്ന് ഉ​പ​യോ​ഗി​ച്ചു​ള്ള ചി​കി​ത്സ ന​ട​ത്തു​ന്ന ലോ​ക​ത്തി​ലെ ആ​ദ്യ​ത്തെ ന​ഗ​ര​മാ​കു​ക​യാ​ണ് അ​ബു​ദാ​ബി.

എ​ത്തി​ഹാ​ദ് എ​യ​ർ​വേ​സി​ന്‍റെ കാ​ർ​ഗോ വി​മാ​ന​ത്തി​ലാ​ണ് അ​മേ​രി​ക്ക​യി​ലെ ഗ്ലാ​ക്സോ സ്മി​ത്ക്ലി​ൻ ബ​യോ ഫാ​ർ​മാ​സി​ക്യൂ​ട്ടി​ക്ക​ൽ ക​ന്പ​നി​യി​ൽ നി​ന്നും മ​രു​ന്ന് അ​ബു​ദാ​ബി​യി​ലെ​ത്തി​ച്ചി​രി​ക്കു​ന്ന​ത്. അ​മേ​രി​ക്ക​യി​ലെ ഫു​ഡ് ആ​ൻ​ഡ് ഡ്ര​ഗ് അ​ഡ്മി​നി​സ്ട്രേ​ഷ​ന്‍റെ അം​ഗീ​കാ​രം നേ​ടി​യി​ട്ടു​ള്ള സോ​ട്രോ​വി​മാ​ബ് യു​എ​ഇ​യി​ലെ ആ​രോ​ഗ്യ രോ​ഗ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ അ​നു​മ​തി നേ​ടി​യി​ട്ടു​ണ്ട്.

പു​തി​യ മ​രു​ന്നി​ന്‍റെ ഉ​പ​യോ​ഗ​ത്തി​ലൂ​ടെ കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​ര​ണ​ങ്ങ​ൾ 85 ശ​ത​മാ​നം കു​റ​ക്കാ​ൻ സാ​ധ്യ​മാ​കു​മെ​ന്നാ​ണ് പ​ഠ​ന ഫ​ല​ങ്ങ​ൾ തെ​ളി​യി​ക്കു​ന്ന​ത്. കോ​വി​ഡ് ല​ക്ഷ​ണ​ങ്ങ​ളി​ൽ എ​ത്ര​മാ​ത്രം ക​ടു​ത്ത ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ടി​പ്പി​ക്കു​ന്ന​വ​രി​ലാ​ണ് സോ​ട്രോ​വി​മാ​ബ് പ്ര​യോ​ഗി​ക്കേ​ണ്ട​തെ​ന്ന പ്രോ​ട്ടോ​കോ​ൾ നേ​ര​ത്തെ ത​ന്നെ മ​ന്ത്രാ​ല​യം ത​യ്യാ​റാ​ക്കി ന​ൽ​കി​യി​ട്ടു​ണ്ട്. ഒ​റ്റ ഡോ​സാ​യി ന​ൽ​കേ​ണ്ട ആ​ന്‍റി​ബോ​ഡി ചി​കി​ത്സ​യാ​ണി​ത്. കോ​വി​ഡി​ന്‍റെ ഏ​തു വ​ക​ഭേ​ദ​ങ്ങ​ൾ​ക്കും ഇ​ത് ഫ​ല​പ്ര​ദ​മെ​ന്നാ​ണ് അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്.

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി. ​ഇ​ടി​ക്കു​ള