എം. ​മോ​ഹ​ന​ന് യാ​ത്ര​യ​യ​പ്പു ന​ൽ​കി
Tuesday, June 15, 2021 11:00 PM IST
കു​വൈ​റ്റ്: നാ​ല് പ​തി​റ്റാ​ണ്ടി​ല​ധി​ക​മു​ള്ള പ്ര​വാ​സ​ജീ​വി​ത​ത്തി​നു വി​രാ​മ​മി​ട്ട് നാ​ട്ടി​ലേ​ക്ക് യാ​ത്ര തി​രി​ക്കു​ന്ന പാ​ല​ക്കാ​ട് പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കു​വൈ​റ്റി​ന്‍റ സ്ഥാ​പ​ക നേ​ത​ക്ക​ളി​ൽ ഒ​രാ​ളാ​യ ടി. ​എം. മോ​ഹ​ന​ന് പ​ൽ​പ​ക് യാ​ത്ര​യ​യ​പ്പു ന​ൽ​കി.

സൂം ​ആ​പ്പി​ലൂ​ടെ സം​ഘ​ടി​പ്പി​ച്ച യാ​ത്ര​യ​യ​പ്പു യോ​ഗ​ത്തി​ൽ നി​ര​വ​ധി അം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ത്തു. നി​ല​വി​ൽ പ​ൽ​പ​ക് സാ​ൽ​മി​യ ഏ​രി​യാ പ്ര​സി​ഡ​ന്‍റാ​യി പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന അ​ദ്ദേ​ഹം പ​ൽ​പ​കി​ന്‍റെ സ്ഥാ​പ​ക ജ​ന​റ​ൽ സെ​ക്ര​ട്ട​റി, ര​ക്ഷാ​ധി​കാ​രി, പ്ര​സി​ഡ​ന്‍റ്, വൈ​സ് പ്ര​സി​ഡ​ന്‍റ്, ട്ര​ഷ​റ​ർ എ​ന്നി​ങ്ങ​നെ നി​ര​വ​ധി സ്ഥാ​ന​ങ്ങ​ൾ വ​ഹി​ച്ചി​ട്ടു​ണ്ട്. സാ​മൂ​ഹ്യ നന്മ​യ്ക്ക് മു​ൻ​തൂ​ക്കം ന​ൽ​കി​യു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​രും പ്ര​കീ​ർ​ത്തി​ച്ചു.

പ​ൽ​പ​ക് പ്ര​സി​ഡ​ന്‍റ് പ്രേം​രാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി​ജു മാ​ത്യു സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ശ്രീ​ഹ​രി ന​ന്ദി​യും പ​റ​ഞ്ഞു. പ​ൽ​പ​കി​ന്‍റെ ഉ​പ​ഹാ​രം അ​ദ്ദേ​ഹ​ത്തെ സ​ന്ദ​ർ​ശി​ച്ച് ഭാ​ര​വാ​ഹി​ക​ൾ കൈമാറി.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ