വിദേശകാര്യ മന്ത്രി ജയശങ്കര്‍ കുവൈറ്റ് പ്രധാനമന്ത്രി ഷെയ്ഖ് സബ ഖാലിദ് അൽ ഹമദ് അൽ സബയുമായി കൂടിക്കാഴ്ച നടത്തി
Friday, June 11, 2021 4:33 PM IST
കുവൈറ്റ് സിറ്റി: വിദേശകാര്യ മന്ത്രി ജയശങ്കര്‍ കുവൈറ്റ് പ്രധാനമന്ത്രി ഷെയ്ഖ് സബ ഖാലിദ് അൽ ഹമദ് അൽ സബയുമായി കൂടിക്കാഴ്ച നടത്തി. സെയ്ഫ് കൊട്ടാരത്തില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കത്ത് അദ്ദേഹം ഷെയ്ഖ് സബ ഖാലിദ് അൽ ഹമദ് അൽ സബക്ക് കൈമാറി.

ഇരു രാജ്യങ്ങളും തമ്മിലുള്ള അറുപതാം വാര്‍ഷികം സമുചിതമായാണ് ഈ വര്‍ഷത്തില്‍ ആഘോഷിക്കുന്നത്. കോവിഡിനെതിരെയുള്ള ഒന്നിച്ചുള്ള പോരാട്ടത്തിലൂടെ ചരിത്രപരമായ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തിയെന്നും സഹായത്തിനുള്ള നന്ദി നേരിട്ട് അറിയിച്ചതായും ജയശങ്കര്‍ ട്വീറ്റ് ചെയ്തു.

കുവൈറ്റ് വിദേശകാര്യ മന്ത്രി ഡോ. അഹമ്മദ് നാസര്‍ അല്‍ മുഹമ്മദ് അല്‍ സബാഹ് , ഇന്ത്യൻ അംബാസഡർ സിബി ജോർജ് എന്നിവരും കൂടിക്കാഴ്ചയില്‍ ഒപ്പമുണ്ടായിരുന്നു. ബുധനാഴ്ച രാത്രിയാണ് ഡോ. എസ് ജയശങ്കര്‍ കുവൈറ്റില്‍ എത്തിയത്. വെള്ളിയാഴ്ച വൈകുന്നേരം ആറിന് ഇന്ത്യന്‍ സമൂഹത്തെ അദ്ദേഹം അഭിസംബോധന ചെയ്യും.

റിപ്പോർട്ട്: സലിം കോട്ടയിൽ