കു​വൈ​റ്റി​ൽ ഒ​രു​ദി​വ​സം 20,000ല​ധി​കം പേ​ർ​ക്ക് ഓ​ക്സ്ഫോ​ർ​ഡ് ആ​സ്ട്രാ​സെ​ന​ക്ക വാ​ക്സി​നേ​ഷ​ൻ ന​ൽ​കി
Thursday, June 10, 2021 10:57 PM IST
കു​വൈ​റ്റ് സി​റ്റി : ദീ​ർ​ഘ​നാ​ള​ത്തെ കാ​ത്തി​രി​പ്പി​നു​ശേ​ഷം ഓ​ക്സ്ഫോ​ർ​ഡ് ആ​സ്ട്രാ​സെ​ന​ക്ക ര​ണ്ടാം ഡോ​സ് വാ​ക്സി​ൻ ആ​രം​ഭി​ച്ചു. ഇ​ന്ന​ലെ മാ​ത്ര​മാ​യി ഇ​രു​പ​തി​നാ​യി​ര​ത്തി​ല​ധി​കം ആ​ളു​ക​ൾ​ക്കാ​ണ് വാ​ക്സി​നേ​ഷ​ൻ ന​ൽ​കി​യ​ത്. നേ​ര​ത്തെ ര​ണ്ടാം ഡോ​സ് സ്വീ​ക​രി​ക്കു​വാ​ൻ മെ​സേ​ജ് ല​ഭി​ക്കാ​ത്ത​വ​ർ​ക്ക് ആ​ദ്യ ഡോ​സ് സ്വീ​ക​രി​ക്കു​വാ​ൻ ല​ഭി​ച്ച ലി​ങ്ക് ഉ​പ​യോ​ഗി​ച്ച് വി​വ​ര​ങ്ങ​ൾ ല​ഭി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​രു​ന്നു.

ക​ഴി​ഞ്ഞ മാ​സം കു​വൈ​റ്റി​ലെ​ത്തി​യ മൂ​ന്നാം ബാ​ച്ച് ഓ​ക്സ്ഫോ​ർ​ഡ് വാ​ക്സി​ന്‍റെ ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​നാ ഫ​ലം വൈ​കി​യ​തി​നെ തു​ട​ർ​ന്നാ​ണ് പ്ര​തി​സ​ന്ധി ഉ​ട​ലെ​ടു​ത്ത​ത്. അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ ര​ണ്ടു​ല​ക്ഷം പേ​ർ​ക്ക് ര​ണ്ടാം ഡോ​സ് ന​ൽ​കാ​നാ​ണ് അ​ധി​കൃ​ത​ർ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. മൂ​ന്ന് ല​ക്ഷ​ത്തി​ലേ​റെ ആ​ളു​ക​ളാ​ണ് ഓ​ക്സ്ഫ​ഡ് ആ​സ്ട്ര​സെ​ന​ക വാ​ക്സി​ൻ ആ​ദ്യ ഡോ​സ് സ്വീ​ക​രി​ച്ചി​ട്ടു​ള്ള​ത്.

ഓ​ക്സ്ഫോ​ർ​ഡ് ആ​സ്ട്രാ​സെ​ന​ക്ക ഒ​ന്നാം ഡോ​സ് സ്വീ​ക​രി​ച്ച​വ​ർ അ​ന​ശ്ചി​ത​മാ​യി ര​ണ്ടാം ഡോ​സ് നീ​ളു​ന്ന​തി​ൽ ആ​ശ​ങ്ക​യി​ലാ​യി​രു​ന്നു. ആ​ഗോ​ള ത​ല​ത്തി​ലെ ഡി​മാ​ൻ​ഡും ഉ​ൽ​പാ​ദ​ക​രു​ടെ പ്ര​ശ്ന​വും കാ​ര​ണ​മാ​യി​രു​ന്നു ഷി​പ്പ്മെ​ൻ​റ് വൈ​കി​യ​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. നേ​ര​ത്തെ നി​ശ്ച​യി​ച്ചി​രു​ന്ന ദി​വ​സ​ങ്ങ​ളി​ൽ നി​ന്നും പ​ല​ത​വ​ണ​യാ​യി കു​വൈ​ത്തി​ലേ​ക്കു​ള്ള ഷി​പ്മെ​ൻ​റ് മാ​റ്റി​യ​ത് രാ​ജ്യ​ത്തെ വാ​ക്സി​നേ​ഷ​ൻ കാ​ന്പ​യി​നി​ൽ വ​ലി​യ പ്ര​തി​സ​ന്ധി​യാ​യി​രു​ന്നു സൃ​ഷ്ടി​ച്ച​ത്. മു​ന്നാം ബാ​ച്ച് വി​ത​ര​ണ​ത്തി​ന് എ​ത്തി​യ​തോ​ടെ വ​ലി​യ ആ​ശ​ങ്ക​യാ​ണ് ഒ​ഴി​ഞ്ഞി​രി​ക്കു​ന്ന​ത്.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ