പ്ര​വാ​സി​ക​ളു​ടെ വാ​ക്സി​നേ​ഷ​ൻ: കേ​ന്ദ്ര​സ​ർ​ക്കാ​ർ ന​ട​പ​ടി സ്വാ​ഗ​തം ചെ​യ്ത് പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ
Wednesday, June 9, 2021 11:29 PM IST
കു​വൈ​റ്റ് സി​റ്റി: പ്ര​വാ​സി​ക​ളു​ടെ വാ​ക്സി​നേ​ഷ​ൻ സം​ബ​ന്ധി​ച്ച പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യി​ൽ പ്ര​വാ​സി ലീ​ഗ​ൽ ഹ​ർ​ജി സ​മ​ർ​പ്പി​ക്കു​ക​യും തു​ട​ർ​ന്ന്
പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​രി​ന് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​നി​ർ​ദേ​ശം ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു. തു​ട​ർ​ന്ന് ഈ ​വി​ഷ​യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള പു​തി​യ സ്റ്റാ​ൻ​ഡേ​ർ​ഡ് ഓ​പ്പ​റേ​റ്റി​ഗ് പ്രൊ​സീ​ജി​യ​ർ ( (എ​സ്ഒ​പി)​കേ​ന്ദ്ര സ​ർ​ക്കാ​ർ ഇ​റ​ക്കി​യ​ത്.

യാ​ത്ര നി​യ​ന്ത്ര​ണ​ങ്ങ​ൾ മൂ​ലം വി​ദേ​ശ​ത്തേ​ക്ക് മ​ട​ങ്ങാ​ൻ സാ​ധി​ക്കാ​തെ നാ​ട്ടി​ൽ ത​ങ്ങു​ന്ന പ്ര​വാ​സി​ക​ൾ​ക്കും, സ്റ്റു​ഡ​ൻ​റ് വി​സ​യി​ൽ പ​ഠ​നാ​വ​ശ്യ​ത്തി​ന് വി​ദേ​ശ​ത്ത് പോ​കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കും കോ​വി​ഡ് വാ​ക്സി​നേ​ഷ​നി​ൽ മു​ൻ​ഗ​ണ​ന ഉ​റ​പ്പാ​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക, വാ​ക്സി​നേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റി​ന് വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ സാ​ധു​ത ല​ഭി​ക്കു​ന്ന​തി​നാ​യി സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ പാ​സ്പോ​ർ​ട്ട് ന​ന്പ​ർ ഉ​ൾ​പ്പെ​ടു​ത്താ​ൻ ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കു​ക, വാ​ക്സി​നേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റി​ന് വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ അം​ഗീ​കാ​രം ല​ഭി​ക്കു​ന്ന​തി​നാ​യി ഇ​ന്ത്യ​ൻ നി​ർ​മി​ത കോ​വി​ഷീ​ൽ​ഡ് വാ​ക്സി​ൻ സ്വീ​ക​രി​ച്ച​വ​രു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ പൂ​ർ​ണ​മാ​യ പേ​ര് ന്ധ​ഓ​ക്സ്ഫോ​ർ​ഡ്-​അ​സ്ട്രാ​സെ​ന​ക്ക​ന്ധ എ​ന്ന് രേ​ഖ​പ്പെ​ടു​ത്താ​ൻ ന​ട​പ​ടി​യെ​ടു​ക്കു​ക, ഇ​ന്ത്യ​ൻ നി​ർ​മ്മി​ത കോ​വാ​ക്സി​ന് ലോ​ക ആ​രോ​ഗ്യ സം​ഘ​ട​ന​യു​ടേ​യും, മ​റ്റു രാ​ജ്യ​ങ്ങ​ളു​ടേ​യും അം​ഗീ​കാ​രം ല​ഭി​ക്കാ​ൻ അ​ടി​യ​ന്തി​ര ന​ട​പ​ടി സ്വീ​ക​രി​ക്കു​ക, നി​ല​വി​ൽ കോ​വി​ഷീ​ൽ​ഡ് വാ​ക്സി​ൻ സ്വീ​ക​രി​ക്കു​ന്ന​വ​രു​ടെ ര​ണ്ടു ഡോ​സു​ക​ൾ ഇ​ട​യി​ലു​ള്ള സ​മ​യ​പ​രി​ധി 84 ദി​വ​സം ആ​യ​തി​നാ​ൽ ഈ ​നി​ബ​ന്ധ​ന പ്ര​വാ​സി​ക​ളു​ടെ വി​ഷ​യ​ത്തി​ൽ പ​ര​മാ​വ​ധി കു​റ​യ്ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ളാ​ണ് ഹ​ർ​ജി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​ത്.

ഹൈ​ക്കോ​ട​തി വി​ധി​ക്കു​ശേ​ഷം പ്ര​വാ​സി​ക​ളു​ടെ വാ​ക്സി​നേ​ഷ​ൻ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ ആ​വ​ശ്യ​മാ​യി ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കി​യ സ​ർ​ക്കാ​രി​ന്‍റ തീ​രു​മാ​ന​ത്തെ സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ന്ന് പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ജോ​സ് അ​ബ്ര​ഹാം, ഗ്ലോ​ബ​ൽ വ​ക്താ​വും കു​വൈ​റ്റ് ക​ണ്‍​ട്രി ഹെ​ഡു​മാ​യ ബാ​ബു ഫ്രാ​ൻ​സീ​സ് എ​ന്നി​വ​ർ പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ