ജോ​ണ്‍​സ​ണ്‍ & ജോ​ണ്‍​സ​ണ്‍ വാ​ക്സി​ന് അ​നു​മ​തി ന​ൽ​കി കു​വൈ​റ്റ് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം
Tuesday, June 8, 2021 10:40 PM IST
കു​വൈ​റ്റ് സി​റ്റി : രാ​ജ്യ​ത്ത് ജോ​ണ്‍​സ​ണ്‍ ആ​ന്‍റ് ജോ​ണ്‍​സ​ണ്‍ വാ​ക്സി​ൻ അ​ടി​യ​ന്ത​ര​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​നു​മ​തി ന​ൽ​കി. ഫൈ​സ​റി​നും ഓ​ക്സ്ഫോ​ർ​ഡ് അ​സ്ട്രാ​നി​ക്ക​ക്കും​ശേ​ഷം അ​ടി​യ​ന്ത​ര ഉ​പ​യോ​ഗ​ത്തി​നാ​യി കു​വൈ​റ്റി​ൽ അം​ഗീ​കാ​രം ന​ൽ​കു​ന്ന മൂ​ന്നാ​മ​ത്തെ വാ​ക്സി​നാ​ണ് ജോ​ണ്‍​സ​ണ്‍ ആ​ന്‍റ് ജോ​ണ്‍​സ​നെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

വാ​ക്സി​നു​ക​ളു​ടെ സു​ര​ക്ഷ, ഫ​ല​പ്രാ​പ്തി, ഗു​ണ​നി​ല​വാ​രം എ​ന്നി​വ​യെ​ക്കു​റി​ച്ച് സ​മ​ഗ്ര​മാ​യ വി​ല​യി​രു​ത്ത​ൽ ന​ട​ത്തി​യ ശേ​ഷ​മാ​ണ് അം​ഗീ​കാ​രം ന​ൽ​കി​യ​തെ​ന്ന് അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി ഡോ. ​അ​ബ്ദു​ല്ല അ​ൽ ബ​ദ​ർ പ​റ​ഞ്ഞു. വാ​ക്സി​ൻ ഒ​രൊ​റ്റ ഡോ​സ് മാ​ത്ര​മാ​യി​ട്ടാ​ണ് എ​ടു​ക്കു​ക. വാ​ക്സി​ന്‍റെ ക്ലി​നി​ക്ക​ൽ പ​രീ​ക്ഷ​ണ​ങ്ങ​ളു​ടെ ഫ​ല​ങ്ങ​ൾ മ​ന്ത്രി​മാ​ർ അ​ട​ങ്ങി​യ സാ​ങ്കേ​തി​ക സ​മി​തി പ​രി​ശോ​ധി​ച്ച​താ​യും ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ ആ​വ​ശ്യ​മാ​യ എ​ല്ലാ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കു​മെ​ന്നും അ​ബ്ദു​ല്ല അ​ൽ ബ​ദ​ർ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് മോ​ഡേ​ണ, ജോ​ണ്‍​സ​ണ്‍ ആ​ൻ​ഡ് ജോ​ണ്‍​സ​ണ്‍ ക​ന്പ​നി​ക​ളു​മാ​യി കു​വൈ​ത്ത് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ക​രാ​റി​ൽ ഏ​ർ​പ്പെ​ട്ട​ത്.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ