ജിദ്ദ: ജിദ്ദയിലെ പത്തനംതിട്ട ജില്ലാ സംഗമം(പിജഐസ്) കോവിഡ് മഹാമാരിയെ നേരിടാനായി പത്തനംതിട്ട ജില്ലയിലെ വിവിധ പഞ്ചായത്തുകളിലേക്കായി നാൽപതിൽ അധികം ഓക്സിമീറ്ററും ബിപി അപ്പാരറ്റസ് എന്നിവ വിതരണം ചെയ്തു. പ്രസിഡന്റ് ജയൻ നായർപ്രക്കാനം മെഡിക്കൽ ഉപകരണങ്ങൾ പഞ്ചായത്ത് പ്രതിനിധികൾക്ക് നൽകി.
കേരളത്തിലെ ജനത ഒരു പ്രയാസഘട്ടത്തെ അതിജീവിക്കുവാൻ ശ്രമിക്കുന്പോൾ അതിനു സഹായവുമായി എത്തിയ പിജഐസിന്റെ പ്രവത്തനത്തെ ചടങ്ങിൽ സംബന്ധിച്ചവർ മുക്തകണ്ഠം പ്രശംസിച്ചു. മെഡിക്കൽ ഉപകരണങ്ങൾ കൂടാതെ സാമൂഹിക അടുക്കള, ജില്ലയിലെ അനാഥാലയങ്ങൾ തുടങ്ങിയവയ്ക്കും പിജെസ് സഹായങ്ങൾ വരും ദിവസങ്ങളിൽ എത്തിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
പിജെസ് അംഗങ്ങളുടെ സഹായത്തോടെയാണ് മുഴുവൻ ഉപകാരണങ്ങളും വാങ്ങി നൽകാൻ സാധിച്ചത്. ഓമല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോണ്സണ് വിളവിനാൽ, കടപ്ര പഞ്ചായത്ത് പ്രസിഡന്റ് നിഷാ അശോകൻ ബ്ലോക്ക് പഞ്ചായത്ത് മെന്പർ ലിജി ആർ. പണിക്കർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേഴ്സി ഏബ്രഹാം, ആസുത്രണ സമതി വൈസ് ചെയർമാൻ ശിവദാസ് യു. പണിക്കർ, കടന്പനാട് പഞ്ചായത്ത് അംഗം ലിന്േറാ യോഹന്നാൻ, ചെന്നീർക്കര പഞ്ചായത്ത് മെഡിക്കൽ ഓഫീസർ ജിജു തോമസ്, തേക്കുതോട്, കോന്നി പഞ്ചായത്ത് സാമൂഹിക പ്രവർത്തകർ, വെച്ചൂച്ചിറ ഓൾഡ് ഏജ് ഹോം പ്രതിനിധി, ഏഴംകുളം പഞ്ചായത്ത് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. വെൽഫെയർ മീറ്റിംഗിൽ കണ്വിനർ മനോജ് മാത്യു അടൂർ, അലി തേക്കുതോട്, അയൂബ് ഖാൻ പന്തളം, സന്തോഷ് കെ. ജോണ്, ജോസഫ് വറുഗീസ് വടശേരിക്കര, എബി ചെറിയാൻ മാത്തൂർ, വറുഗീസ് ഡാനിയൽ, നൗഷാദ് ഇസ്മയിൽ അടൂർ, മാത്യു തോമസ് കടമ്മനിട്ട, സജി കുറുങ്ങാട്ട്, അനിൽ കുമാർ പത്തനംതിട്ട തുടങ്ങിയവർ പങ്കെടുത്തു. കോവിഡ് സഹായ സഹകരണങ്ങളും , ഭക്ഷ്യധാന്യ കിറ്റിന്റെ വിതരണവുമായി പിജഐസ് ജിദ്ദയുടെ നേതൃത്വത്തിൽ നാട്ടിൽ പ്രവർത്തനം നടന്നുകൊണ്ടിരിക്കുന്നു.
റിപ്പോർട്ട്: മുസ്തഫ കെ.ടി. പെരുവള്ളൂർ