ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യെ സ​ന്ദ​ർ​ശി​ച്ചു
Tuesday, June 8, 2021 10:30 PM IST
കു​വൈ​റ്റ് സി​റ്റി: ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജ് കു​വൈ​റ്റ് എ​ണ്ണ, വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി ഡോ. ​മു​ഹ​മ്മ​ദ് അ​ബ്ദു​ല്ല​ത്തീ​ഫ് അ​ൽ ഫാ​രി​സു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഹൈ​ഡ്രോ കാ​ർ​ബ​ണ്‍, വി​ദ്യാ​ഭ്യാ​സം തു​ട​ങ്ങി​യ മേ​ഖ​ല​യി​ലെ സ​ഹ​ക​ര​ണ​വും ഉ​ഭ​യ​ക​ക്ഷി ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തു​മാ​ണ് ച​ർ​ച്ച ചെ​യ്ത​തെ​ന്ന് ഇ​ന്ത്യ​ൻ എം​ബ​സി വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. കു​വൈ​റ്റി​ലെ ഇ​ന്ത്യ​ൻ എ​ൻ​ജി​നീ​യ​ർ​മാ​രു​ടെ വി​ഷ​യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ അം​ബാ​സ​ഡ​ർ മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ