സ​ച്ചാ​ർ സ​മി​തി ശി​പാ​ർ​ശ​ക​ൾ കേ​ര​ള​ത്തി​ൽ ന​ട​പ്പാ​ക്ക​ണം: ജി​ദ്ദ കെഎം​സി​സി
Tuesday, June 8, 2021 10:29 PM IST
ജി​ദ്ദ: ഇ​ന്ത്യ​യി​ലെ മു​സ്ലിം സ​മു​ദാ​യ​ത്തി​ന്‍റെ സാ​മൂ​ഹി​ക പി​ന്നാ​ക്കാ​വ​സ്ഥ​യെ കു​റി​ച്ച് പ​ഠ​നം ന​ട​ത്തി റി​പ്പോ​ർ​ട്ട് ചെ​യ്യാ​ൻ ഒ​ന്നാം യു​പി​എ​സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച സ​ച്ചാ​ർ ക​മ്മീ​ഷ​ൻ ഇ​ന്ത്യ​യി​ലെ മു​സ്ലിം സ​മു​ദാ​യ​ത്തി​ന്‍റെ ദു​രി​ത​പൂ​ർ​ണ​മാ​യ പി​ന്നാ​ക്കാ​വ​സ്ഥ​ക്ക് പ​രി​ഹാ​ര​മാ​യി നി​ർ​ദേ​ശി​ച്ച ക്ഷേ​മ പ​ദ്ധ​തി​ക​ളു​ടെ ആ​നു​കൂ​ല്യ​ങ്ങ​ൾ മ​റ്റു് സം​സ്ഥാ​ന​ങ്ങ​ളെ പോ​ലെ കേ​ര​ള​ത്തി​ലും പൂ​ർ​ണ​മാ​യും മു​സ്ലിം സ​മു​ദാ​യ​ത്തി​ന് ന​ൽ​ക​ണ​മെ​ന്ന് ജി​ദ്ദ കെഎം​സി. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളു​ടെ യോ​ഗം സം​സ്ഥാ​ന സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

മു​സ്ലിം സ​മു​ദാ​യ​ത്തി​ന് മാ​ത്രം അ​വ​കാ​ശ​പ്പെ​ട്ട പ​ദ്ധ​തി ആ​നു​കൂ​ല്യ​ങ്ങ​ൾ 80:20 എ​ന്ന തോ​തി​ൽ മ​റ്റ് ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്കാ​യ് വീ​തം​വ​ച്ച​ത് പൊ​റു​ക്കാ​നാ​വാ​ത്ത പാ​ത​ക​മാ​യി​രു​ന്നു. ഒ​ന്നാം പി​ണ​റാ​യി സ​ർ​ക്കാ​ർ ക്ഷേ​മ പ​ദ്ധ​തി​ക​ൾ​ക്കും സ്കോ​ള​ർ​ഷി​പ്പി​നും മു​സ്ലിം എ​ന്ന​തി​ന് പ​ക​രം ന്യൂ​ന​പ​ക്ഷം എ​ന്ന് മാ​റ്റി​യ​ത്. കേ​ര​ള​ത്തി​ൽ ക്രൈ​സ്ത​വ വ​ർ​ഗീ​യ വാ​ദി​ക​ളും സം​ഘ് പ​രി​വാ​രും മു​സ്ലിം വി​രു​ദ്ധ പ്ര​ചാ​ര​ണ​ത്തി​ന് ആ​യു​ധ​മാ​ക്കി​യി​ട്ടും ഇ​ട​ത് സ​ർ​ക്കാ​ർ മൗ​നം പാ​ലി​ച്ച​ത് മു​സ്ലിം വി​രു​ദ്ധ പൊ​തു​ബോ​ധം സൃ​ഷ്ടി​ക്കാ​നാ​യി​രു​ന്നു.

ന​രേ​ന്ദ്ര​ൻ ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് പ്ര​കാ​രം അ​ഞ്ച് വ​ർ​ഷം കൊ​ണ്ട് മാ​ത്രം പ​തി​നെ​ട്ടാ​യി​രം സ​ർ​ക്കാ​ർ ജോ​ലി ത​സ്തി​ക​ക​ളാ​ണ് മു​സ്ലിം​ങ്ങ​ൾ​ക്ക് ന​ഷ്ട​മാ​യ​ത്. ന​രേ​ന്ദ്ര​ൻ ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ടി​ന് മു​ന്പും ശേ​ഷ​വു​മാ​യി പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് അ​ർ​ഹ​മാ​യ അ​വ​സ​ര​ങ്ങ​ൾ മു​സ്ലിം​ങ്ങ​ൾ​ക്ക് ന​ഷ്ട​പെ​ട്ടി​ട്ടു​ണ്ട്. എ​ന്നി​ട്ടും അ​ന​ർ​ഹ​മാ​യി മു​സ്ലിം​ങ്ങ​ൾ പ​ല​തും നേ​ടി​യെ​ടു​ക്കു​ന്നു എ​ന്ന പ്ര​ചാ​ര​ണം കേ​ര​ള​ത്തി​ൽ സ​ർ​വ്വ​ത്ര സ​ജീ​വ​മാ​ണ്. ഇ​തി​നൊ​ക്കെ ഒ​രു വ്യ​ക്ത​ത വ​രു​ത്താ​നും തെ​റ്റി​ദ്ധാ​ര​ണ​ക​ൾ ഒ​ഴി​വാ​ക്കാ​നും വ​ർ​ഗീ​യ പ്ര​ചാ​ര​ണ​ത്തി​ന് അ​റു​തി കു​റി​ക്കാ​നും കേ​ര​ള​ത്തി​ലെ വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തും സ​ർ​ക്കാ​ർ സ​ർ​വീ​സി​ലും മ​റ്റു മേ​ഖ​ല​യി​ലും ആ​ർ​ക്കൊ​ക്കെ എ​ത്ര​യൊ​ക്കെ അ​വ​സ​ര​ങ്ങ​ളും ആ​നു​കൂ​ല്യ​ങ്ങ​ളും ല​ഭി​ച്ചു എ​ന്ന് വ്യ​ക്ത​മാ​ക്കു​ന്ന സ​ന്പൂ​ർ​ണ ധ​വ​ള​പ​ത്രം പു​റ​ത്തി​റ​ക്ക​ണ​മെ​ന്ന് ജി​ദ്ദ കെ.​എം​സി​സി സ​ർ​ക്കാ​രി​നോ​ട് അ​ഭ്യാ​ർ​ഥി​ച്ചു.

അ​ഹ​മ്മ​ദ് പാ​ള​യാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ൻ​വ​ർ ചേ​ര​ങ്കെ ച​ർ​ച്ച ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​സാം മ​ന്പാ​ട്, സി.​കെ. റ​സാ​ഖ് മാ​സ്റ്റ​ർ, പി​സി​എ റ​ഹ്മാ​ൻ, ഇ​സ്മാ​യീ​ൽ മു​ണ്ട​ക്കു​ളം ല​ത്തീ​ഫ് മു​സ്ലാ ര​ങ്ങാ​ടി, ഇ​സ്ഹാ​ഖ് പൂ​ണ്ടോ​ളി നാ​സ​ർ മ​ച്ചി​ങ്ങ​ൽ എ​ന്നി​വ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ന്നു. അ​ബൂ​ബ​ക്ക​ർ അ​രി​ന്പ്ര സ്വാ​ഗ​ത​വും, ശി​ഹാ​ബ് താ​മ​ര​കു​ളം ന​ന്ദി​യും പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: മു​സ്ത​ഫ കെ.​ടി. പെ​രു​വ​ള്ളൂ​ർ