രാ​ജേ​ഷി​ന് കേ​ളി യാ​ത്ര​യ​യ​പ്പു ന​ൽ​കി
Tuesday, June 8, 2021 10:15 PM IST
റി​യാ​ദ് : 25 വ​ർ​ഷ​ത്തെ പ്ര​വാ​സ ജീ​വി​തം മ​തി​യാ​ക്കി നാ​ട്ടി​ലേ​ക്ക് തി​രി​ക്കു​ന്ന കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി ന്യൂ ​സ​ന​യ്യ ഏ​രി​യ ലാ​സ​ർ​ദ്ദീ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റാ​യ രാ​ജേ​ഷി​ന് യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ യാ​ത്ര​യ​പ്പു ന​ൽ​കി. കേ​ളി​യു​ടെ ആ​ദ്യ​കാ​ലം മു​ത​ലു​ള്ള പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്നു. ന്യൂ ​സ​ന​യ്യ ഏ​രി​യ രൂ​പീ​ക​ര​ണ​ത്തി​ൽ മു​ഖ്യ പ​ങ്കു​വ​ഹി​ക്കു​ക​യും ന്യൂ ​സ​ന​യ്യ ര​ക്ഷാ​ധി​കാ​രി ക​മ്മി​റ്റി​യി​ലും, ഏ​രി​യ ക​മ്മി​റ്റി​യി​ലും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. സൗ​ദി ലാ​സു​റു​ദ്ദീ ക​ന്പ​നി​യി​ൽ ഇ​ല​ക്ട്രി​ഷ​ൻ കം ​മെ​ഷീ​ൻ മെ​ക്കാ​നി​ക് ആ​യി ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്ന രാ​ജേ​ഷ് കോ​ഴി​ക്കോ​ട്ട് മാ​വൂ​ർ സ്വ​ദേ​ശി​യാ​ണ്.

യൂ​ണി​റ്റ് പ​രി​ധി​യി​ൽ ചേ​ർ​ന്ന യാ​ത്ര​യ​യ​പ്പു ച​ട​ങ്ങി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ഷ​മ​ൽ രാ​ജ് അ​ധ്യ​ക്ഷ​ത​യും സെ​ക്ര​ട്ട​റി നി​സാ​ർ മ​ണ്ണ​ഞ്ചേ​രി സ്വാ​ഗ​ത​വും പ​റ​ഞ്ഞു. കേ​ളി ര​ക്ഷാ​ധി​കാ​രി സ​മി​തി ക​ണ്‍​വീ​ന​ർ കെ.​പി.​എം സാ​ദി​ഖ്, ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം സ​തീ​ഷ് കു​മാ​ർ, കേ​ളി ആ​ക്ടിം​ഗ് സെ​ക്ര​ട്ട​റി ടി.​ആ​ർ. സു​ബ്ര​ഹ്മ​ണ്യ​ൻ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സു​രേ​ഷ് ക​ണ്ണ​പു​രം, ന്യൂ ​സ​ന​യ്യ ര​ക്ഷാ​ധി​കാ​രി ക​ണ്‍​വീ​ന​ർ മ​നോ​ഹ​ര​ൻ, ഏ​രി​യ സെ​ക്ര​ട്ട​റി ബേ​ബി​കു​ട്ടി, ഏ​രി​യ ജോ​യി​ന്‍റ് ട്ര​ഷ​റ​ർ ഹു​സൈ​ൻ മ​ണ​ക്കാ​ട്, ഏ​രി​യ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ബൈ​ജു ബാ​ല​ച​ന്ദ്ര​ൻ, ബേ​ബി ച​ന്ദ്ര​കു​മാ​ർ, ക​രു​ണാ​ക​ര​ൻ മ​ണ്ണ​ടി, യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ൾ, യൂ​ണി​റ്റ് അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു സം​സാ​രി​ച്ചു. യൂ​ണി​റ്റി​ന്‍റെ ഉ​പ​ഹാ​രം സെ​ക്ര​ട്ട​റി നി​സാ​ർ മ​ണ്ണ​ഞ്ചേ​രി രാ​ജേ​ഷി​ന് കൈ​മാ​റി. യാ​ത്ര​യ​യ​പ്പു യോ​ഗ​ത്തി​ന് രാ​ജേ​ഷ് ന​ന്ദി പ​റ​ഞ്ഞു.