കോ​വി​ഡ് പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പ് സ്വീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 15 ല​ക്ഷം ക​വി​ഞ്ഞ​താ​യി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം
Sunday, May 9, 2021 9:25 PM IST
കു​വൈ​റ്റ് സി​റ്റി : കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ സ്വീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം പ​തി​ന​ഞ്ച് ല​ക്ഷം ക​ട​ന്നു. ഡി​സം​ബ​ർ മു​ത​ൽ ഇ​ത് വ​രെ​യാ​യി 1,500,00 പേ​ർ ഒ​ന്നാം ഡോ​സ് വാ​ക്സി​നും 600,000 പേ​ർ ര​ണ്ടാം ഡോ​സ് വാ​ക്സി​നും സ്വീ​ക​രി​ച്ചു. ഇ​തോ​ടെ മൊ​ത്തം ജ​ന​സം​ഖ്യ​യു​ടെ 34.5 ശ​ത​മാ​നം പേ​ർ​ക്ക് പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പ് ന​ൽ​കു​വാ​ൻ സാ​ധി​ച്ച​താ​യി ആ​രോ​ഗ്യ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

അ​തി​നി​ടെ 388,000 ഡോ​സു​ക​ൾ അ​ട​ങ്ങി​യ ഓ​ക്സ്ഫോ​ർ​ഡ് വാ​ക്സി​ന്‍റെ മൂ​ന്നാം ബാ​ച്ച് തി​ങ്ക​ളാ​ഴ്ച കു​വൈ​റ്റി​ലെ​ത്തും. കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ ഊ​ർ​ജി​ത​മാ​ക്കു​വാ​ൻ ഓ​ക്സ്ഫോ​ർ​ഡി​ന്‍റെ വ​ര​വോ​ടെ സാ​ധി​ക്കു​മെ​ന്നാ​ണ് ക​രു​ത​പ്പെ​ടു​ന്ന​ത്. കോ​വി​ഡ് വാ​ക്സി​ൻ സ്വീ​ക​രി​ച്ച​വ​രു​ടെ വി​വ​ര​ങ്ങ​ൾ കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി കു​വൈ​റ്റ് മൊ​ബൈ​ൽ ഐ​ഡി ന​വീ​ക​രി​ച്ച​താ​യി പാ​സി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. സി​വി​ൽ ഐ​ഡി​യു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി​യാ​ണ് രാ​ജ്യ​ത്ത് വാ​ക്സി​ൻ ന​ൽ​കി വ​രു​ന്ന​ത്. പു​തി​യ സം​വി​ധാ​ന​ത്തോ​ടെ വാ​ക്സി​ൻ സ്വീ​ക​രി​ച്ച​വ​ർ​ക്ക് യാ​ത്ര​ക​ൾ ചെ​യ്യു​വാ​ൻ എ​ളു​പ്പ​മാ​കും. ആ​ൻ​ഡ്രോ​യി​ഡ്, ഐ​ഒ​എ​സ് തു​ട​ങ്ങി​യ എ​ല്ലാ ഓ​പ്പ​റേ​റ്റിം​ഗ് സി​സ്റ്റ​ത്തി​ലും ആ​പ്പ് ല​ഭ്യ​മാ​ണ്.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ