ഇ​ന്ത്യ​യി​ലെ കോ​വി​ഡ് സാ​ഹ​ച​ര്യ​വും വി​ദേ​ശ സ​ഹാ​യ​ങ്ങ​ളും: ച​ർ​ച്ച സം​ഘ​ടി​പ്പി​ച്ച് ഇ​ന്ത്യ​ൻ എം​ബ​സി
Sunday, May 9, 2021 2:34 AM IST
കു​വൈ​റ്റ് സി​റ്റി: ’ഇ​ന്ത്യ​യി​ലെ കോ​വി​ഡ് സാ​ഹ​ച​ര്യ​വും വി​ദേ​ശ സ​ഹാ​യ​ങ്ങ​ളും’ വി​ഷ​യ​ത്തി​ൽ കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ എം​ബ​സി പ്ര​ത്യേ​ക പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. ഇ​ന്ത്യ​യി​ലേ​യും കു​വൈ​റ്റി​ലേ​യും കോ​വി​ഡ് സാ​ഹ​ച​ര്യ​ങ്ങ​ളും എം​ബ​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന കോ​വി​ഡ്കാ​ല പ്ര​വ​ർ​ത്ത​ന​ങ്ങ​ളും അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജ് വി​ശ​ദീ​ക​രി​ച്ചു.

കോ​വി​ഡ് ര​ണ്ടാം ത​രം​ഗ​ത്തി​ൽ പ്ര​തി​സ​ന്ധി​യി​ലാ​യ ഇ​ന്ത്യ​ക്ക് കു​വൈ​റ്റ് സ​ർ​ക്കാ​ർ ന​ൽ​കി​യ സ​ഹാ​യ​ങ്ങ​ൾ അം​ബാ​സി​ഡ​ർ എ​ടു​ത്തു​പ​റ​ഞ്ഞു. പ്ര​തി​സ​ന്ധി ഘ​ട്ട​ങ്ങ​ളി​ൽ പ​ര​സ്പ​രം താ​ങ്ങാ​വു​ന്ന ച​രി​ത്ര​മാ​ണ് ഇ​ന്ത്യ​ക്കും കു​വൈ​റ്റി​നും ഉ​ള്ള​തെ​ന്നും കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ൽ സ​ഹാ​യ വാ​ഗ്ദാ​ന​വു​മാ​യി ആ​ദ്യം എ​ത്തി​യ രാ​ജ്യ​ങ്ങ​ളി​ലൊ​ന്നാ​ണ് കു​വൈ​റ്റെ​ന്നും അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജ് പ​റ​ഞ്ഞു.

ഏ​പ്രി​ൽ 26ന് ​ചേ​ർ​ന്ന കു​വൈ​റ്റ് മ​ന്ത്രി​സ​ഭ ഇ​ന്ത്യ​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു പ്ര​മേ​യം പാ​സാ​ക്കു​ക​യും അ​ടി​യ​ന്ത​ര മെ​ഡി​ക്ക​ൽ സ​ഹാ​യം അ​യ​ക്കാ​ൻ തീ​രു​മാ​നി​ക്കു​ക​യും ചെ​യ്ത കാ​ര്യം അം​ബാ​സി​ഡ​ർ എ​ടു​ത്തു​പ​റ​ഞ്ഞു. കു​വൈ​റ്റ് സ​ർ​ക്കാ​രി​നൊ​പ്പം ഒ​പ്പം രാ​ജ്യ​ത്തെ പ്ര​വാ​സി സ​മൂ​ഹ​വും മെ​ഡി​ക്ക​ൽ സാ​മ​ഗ്രി​ക​ൾ സ​മാ​ഹ​രി​ക്കാ​ൻ രം​ഗ​ത്തെ​ത്തി​യ​താ​യും അം​ബാ​സ​ഡ​ർ പ​റ​ഞ്ഞു.​

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ