എ​ൽ​ഡി​എ​ഫ് കു​വൈ​റ്റ് വി​ജ​യ​ദി​നം ആ​ഘോ​ഷി​ച്ചു
Saturday, May 8, 2021 9:11 PM IST
കു​വൈ​റ്റ് സി​റ്റി: കേ​ര​ള​ത്തി​ലെ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ട​തു​പ​ക്ഷ ജ​നാ​ധി​പ​ത്യ മു​ന്ന​ണി നേ​ടി​ഐ​തി​ഹാ​സി​ക വി​ജ​യ​ത്തി​ൽ എ​ൽ​ഡി​എ​ഫ് കു​വൈ​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​ജ​യ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. ഫ്ളാ​റ്റു​ക​ളി​ലും, ക്യാ​ന്പു​ക​ളി​ലും, ഓ​ഫീ​സി​ക​ളി​ലും ദീ​പം തെ​ളി​ച്ചും മ​ധു​രം വി​ള​ന്പി​യും കു​വൈ​റ്റ് പ്ര​വാ​സി​ക​ൾ ആ​ഘോ​ഷ​ത്തി​ൽ പ​ങ്കു​ചേ​ർ​ന്നു. തു​ട​ർ​ന്ന് ന​ട​ന്ന ഓ​ണ്‍​ലൈ​ൻ പൊ​തു​യോ​ഗ​ത്തി​ൽ നി​യു​ക്ത രാ​ജ്യ​സ​ഭ എം​പി വി.​ശി​വ​ദാ​സ​ൻ, നി​യു​ക്ത എം​എ​ൽ​എ പി. ​പ്ര​സാ​ദ്, എ​ൻ​വൈ​എ​ൽ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ഷ​മീ​ർ പ​യ്യ​ന​ങ്ങാ​ടി, പ്ര​വാ​സി ക്ഷേ​മ​നി​ധി ബോ​ർ​ഡ് ഡ​യ​റ​ക്ട​ർ എ​ൻ. അ​ജി​ത് കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു സം​സാ​രി​ച്ചു.

കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ നി​രു​ത്ത​ര​വാ​ദം കാ​ണി​ക്കു​ന്ന കേ​ന്ദ്ര സ​ർ​ക്കാ​രി​നെ വി​മ​ർ​ശി​ച്ചും, പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ത്തി​ൽ രാ​ജ്യ​ത്തെ ത​ന്നെ മി​ക​ച്ച മാ​തൃ​ക​യാ​യ കേ​ര​ള സം​സ്ഥാ​ന​ത്തി​ന്‍റെ ഇ​ട​പെ​ട​ലി​നെ കു​റി​ച്ചും നേ​താ​ക്ക​ൾ സം​സാ​രി​ച്ചു. എ​ൽ​ഡി​എ​ഫ് കു​വൈ​റ്റ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ സി.​കെ നൗ​ഷാ​ദ് സ്വാ​ഗ​തം പ​റ​ഞ്ഞ യോ​ഗ​ത്തി​ന്, ചെ​യ​ർ​മാ​ൻ ശ്രീം​ലാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ക​ണ്‍​വീ​ന​ർ സു​ബി​ൻ അ​റ​ക്ക​ൽ ന​ന്ദി​യും പ​റ​ഞ്ഞു. എ​ൽ​ഡി​എ​ഫ് കു​വൈ​റ്റ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ സ​ത്താ​ർ കു​ന്നി​ൽ, അ​ബ്ദു​ൾ വ​ഹാ​ബ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. ഇ​ട​തു​പ​ക്ഷ പ്ര​വ​ർ​ത്ത​ക​രും, വി​വി​ധ സം​ഘ​ട​നാ നേ​താ​ക്ക​ളും ഉ​ൾ​പ്പ​ടെ നൂ​റു​ക​ണ​ക്കി​ന് പേ​രാ​ണ് ഓ​ണ്‍​ലൈ​ൻ പൊ​തു​യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ