കുവൈറ്റിൽ 1,236 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; പതിനൊന്ന് മരണം
Friday, May 7, 2021 11:58 AM IST
കുവൈറ്റ് സിറ്റി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,236 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത് . ഇതോടെ ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 281,772 ആയി . ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.86 ശതമാനമായി കുറഞ്ഞു .വിവിധ ആശുപത്രികളിലായി ചികത്സലായിരുന്ന പതിനൊന്ന് പേർ മരണമടഞ്ഞതോടെ രാജ്യത്ത് ആകെ മരിച്ചവരുടെ എണ്ണം 1,621 ആയി.

രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 94.24 ശതമാനമാണ് .1,436 പേരാണ് ഇന്ന് കോവിഡ് മുക്തരായത്‌ . ഇതോടെ രാജ്യത്ത് ആകെ 265,530 കോവിഡ് മുക്തരായി. 14,621 ആക്ടിവ് കോവിഡ് കേസുകളും തീവ്ര പരിചരണത്തിൽ 199 പേർ കഴിയുന്നതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ