ഇ​ന്ത്യ​ൻ എം​ബ​സി വെ​ബി​നാ​ർ സം​ഘ​ടി​പ്പി​ച്ചു
Wednesday, May 5, 2021 9:23 PM IST
കു​വൈ​റ്റ് സി​റ്റി: അ​ഗ്നി സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് കു​വൈ​റ്റി​ലെ ഇ​ന്ത്യ​ൻ എം​ബ​സി വെ​ബി​നാ​ർ സം​ഘ​ടി​പ്പി​ച്ചു. മേ​യ് നാ​ലി​ന് അ​ന്താ​രാ​ഷ്ട്ര അ​ഗ്നി​ശ​മ​ന പോ​രാ​ളി​ക​ളു​ടെ ദി​വ​സം ആ​ച​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

ഇ​ന്ത്യ​യു​ടെ എ​ഴു​പ​ത്തി​യ​ഞ്ചാ​മ​ത് സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ​ത്തി​ന്‍റെ​യും ഇ​ന്ത്യ കു​വൈ​റ്റ് ന​യ​ത​ന്ത്ര ബ​ന്ധ​ത്തി​ന്‍റെ അ​റു​പ​താം വാ​ർ​ഷി​കം ആ​ഘോ​ഷി​ക്കു​ന്ന​തി​ന്‍റെ​യും ഭാ​ഗ​മാ​യി എം​ബ​സി നി​ര​വ​ധി പ​രി​പാ​ടി​ക​ൾ ന​ട​ത്താ​ൻ ഉ​ദ്ദേ​ശി​ക്കു​ന്നു. ഇ​തിെ​ൻ​റ ഭാ​ഗ​മാ​യി കു​വൈ​റ്റി​ൽ നി​ര​വ​ധി ’സ്കി​ൽ ഇ​ന്ത്യ’​പ​രി​പാ​ടി​ക​ൾ ന​ട​ത്തും. ഇ​തി​ൽ ആ​ദ്യ​ത്തേ​താ​ണ് ചൊ​വ്വാ​ഴ്ച ന​ട​ന്ന അ​ഗ്നി സു​ര​ക്ഷ വെ​ബി​നാ​ർ.

എ​ല്ലാ മാ​സ​വും ആ​ദ്യ മാ​സ​ത്തി​ൽ നൈ​പു​ണ്യ വി​ക​സ​നം ല​ക്ഷ്യ​മാ​ക്കി​യു​ള്ള പ​രി​പാ​ടി ന​ട​ത്തു​മെ​ന്ന് അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജ് വ്യ​ക്ത​മാ​ക്കി. കോ​വി​ഡ് ദു​ര​ന്ത​കാ​ല​ത്ത് ഇ​ന്ത്യ​ക്കാ​ർ​ക്ക് കു​ത്തി​വ​യ്പ്പും ചി​കി​ത്സ​യും മ​റ്റും സൗ​ക​ര്യ​ങ്ങ​ളും ന​ൽ​കു​ന്ന കു​വൈ​റ്റ് അ​ധി​കൃ​ത​ർ​ക്ക് അം​ബാ​സ​ഡ​ർ ന​ന്ദി അ​റി​യി​ച്ചു. കു​വൈ​റ്റ് ഓ​യി​ൽ ക​ന്പ​നി​യി​ലെ ക്വാ​ളി​റ്റി ടീം ​ലീ​ഡ​ർ ഫാ​രി​സ് അ​ഹ്മ​ദ് അ​ബ്ദു​ല്ല അ​ൽ മ​ൻ​സൂ​രി, കു​വൈ​റ്റ് ഇ​ൻ​റ​ഗ്രേ​റ്റ​ഡ് പെ​ട്രോ​ളി​യം ഇ​ൻ​ഡ​സ്ട്രീ​സ് ക​ന്പ​നി​യി​ലെ ഫ​യ​ർ സേ​ഫ്റ്റി എ​ൻ​ജി​നീ​യ​ർ ന​രേ​ഷ് ല​ൻ​ജേ​വാ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.​

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ