കുവൈറ്റിൽ 1,246 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; പന്ത്രണ്ട് മരണം
Tuesday, May 4, 2021 10:52 AM IST
കുവൈറ്റ് സിറ്റി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,246 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 277,832 ആയി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.05 ശതമാനമായി കുറഞ്ഞു .വിവിധ ആശുപത്രികളിലായി ചികത്സലായിരുന്ന പന്ത്രണ്ട് പേർ മരണമടഞ്ഞതോടെ രാജ്യത്ത് ആകെ മരിച്ചവരുടെ എണ്ണം 1,590 ആയി.

രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 94.07 ശതമാനമാണ് .1,361 പേരാണ് ഇന്ന് കോവിഡ് മുക്തരായത്‌. ഇതോടെ രാജ്യത്ത് ആകെ 261,369 കോവിഡ് മുക്തരായി. 14,873 ആക്ടിവ് കോവിഡ് കേസുകളും തീവ്ര പരിചരണത്തിൽ 207 പേർ കഴിയുന്നതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

റിപ്പോർട്ട് : സലിം കോട്ടയിൽ