പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പു​ക​ൾ ന​ൽ​കു​ന്ന​തി​ലു​ള്ള കാ​ലാ​വ​ധി ദീ​ർ​ഘി​പ്പി​ച്ചു
Monday, May 3, 2021 11:38 PM IST
കു​വൈ​റ്റ് സി​റ്റി : കോ​വി​ഡ് വാ​ക്സി​നു​ക​ൾ ന​ൽ​കു​ന്ന​തി​ലു​ള്ള ഇ​ട​വേ​ള ദീ​ർ​ഘി​പ്പി​ച്ച് കു​വൈ​റ്റ് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം. വാ​ക്സി​ൻ ക​യ​റ്റു​മ​തി ചെ​യ്യു​ന്ന​തി​ലു​ണ്ടാ​യ കാ​ല​താ​മ​സ​മാ​ണ് ഇ​പ്പോ​ഴ​ത്തെ നീ​ക്ക​ത്തി​ന് കാ​ര​ണ​മെ​ന്ന് ക​രു​തു​ന്നു.

ഫൈ​സ​ർ വാ​ക്സി​ൻ ര​ണ്ട് ഡോ​സു​ക​ൾ ത​മ്മി​ലു​ള്ള ഇ​ട​വേ​ള ആ​റു ആ​ഴ്ച​യാ​യും ഓ​ക്സ്ഫോ​ർ​ഡ് വാ​ക്സി​ൻ ഇ​ട​വേ​ള 3 മു​ത​ൽ നാ​ലു​മാ​സം വ​രെ ദീ​ർ​ഘി​പ്പി​ക്കു​വാ​നു​മാ​ണ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ന്ന് മു​ത​ൽ വാ​ക്സി​ൻ സ്വീ​ക​രി​ക്കു​ന്ന​വ​ർ​ക്ക് പു​തി​യ തീ​രു​മാ​നം ബാ​ധ​ക​മാ​കും. അ​തി​നി​ടെ ര​ണ്ട് ഡോ​സു​ക​ൾ​ക്കി​ട​യി​ലു​ള്ള കാ​ലാ​വ​ധി ഇ​ട​വേ​ള നീ​ട്ടു​ന്ന​ത് വാ​ക്സി​നേ​ഷ​ന്‍റെ ഫ​ല​പ്രാ​പ്തി വ​ർ​ധി​പ്പി​ക്കു​മെ​ന്നും ആ​ഗോ​ള അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള വാ​ക്സി​ൻ രം​ഗ​ത്തെ പു​രോ​ഗ​തി നോ​ക്കി​യാ​ണ് തീ​രു​മാ​ന​ങ്ങ​ൾ എ​ടു​ക്കു​ന്ന​തെ​ന്നും ആ​രോ​ഗ്യ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ