കുവൈറ്റിൽ 1,316 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; ഒമ്പത് മരണം
Monday, May 3, 2021 10:50 AM IST
കുവൈറ്റ് സിറ്റി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,316 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത് . ഇതോടെ ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 276,586 ആയി . ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.10 ശതമാനമായി വർദ്ധിച്ചു .വിവിധ ആശുപത്രികളിലായി ചികത്സലായിരുന്ന ഒമ്പത് പേർ മരണമടഞ്ഞതോടെ രാജ്യത്ത് ആകെ മരിച്ചവരുടെ എണ്ണം 1,578 ആയി.

രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 94.01 ശതമാനമാണ് .1,409 പേരാണ് ഇന്ന് കോവിഡ് മുക്തരായത്‌ . ഇതോടെ രാജ്യത്ത് ആകെ 260,008 കോവിഡ് മുക്തരായി. 15,000 ആക്ടിവ് കോവിഡ് കേസുകളും തീവ്ര പരിചരണത്തിൽ 208 പേർ കഴിയുന്നതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ