കേ​ളി മേ​യ്ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു
Sunday, May 2, 2021 12:15 PM IST
റി​യാ​ദ്: സാ​ർ​വ​ദേ​ശീ​യ തൊ​ഴി​ലാ​ളി ദി​ന​ത്തി​ന്‍റെ സ്മ​ര​ണ പു​തു​ക്കി റി​യാ​ദി​ൽ കേ​ളി സ​മു​ചി​ത​മാ​യി മെ​യ്ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു.

മേ​യ്ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​ണ്‍​ലൈ​നി​ൽ ചേ​ർ​ന്ന അ​നു​സ്മ​ര​ണ യോ​ഗ​ത്തി​ൽ കേ​ളി ര​ക്ഷാ​ധി​കാ​രി കെ​പി​എം സാ​ദി​ഖ് അ​ധ്യ​ക്ഷ​നാ​യി. ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം സ​തീ​ഷ്കു​മാ​ർ മേ​യ്ദി​ന സ​ന്ദേ​ശം ന​ൽ​കി. ഷി​ക്കാ​ഗോ​യി​ൽ ര​ക്തം ചി​ന്തി​യ​വ​രു​ടേ​യും ലോ​ക​ത്താ​ക​മാ​നം തൊ​ഴി​ലാ​ളി​വ​ർ​ഗ​ത്തി​ന്‍റെ അ​വ​കാ​ശ​ങ്ങ​ൾ ഉ​യ​ർ​ത്തി​പ്പി​ടി​ക്കാ​ൻ പോ​രാ​ടി വീ​ര​മൃ​ത്യു​വ​രി​ച്ച തൊ​ഴി​ലാ​ളി​ക​ളു​ടേ​യും വീ​ര​സ്മ​ര​ണ​ക്കു മു​ൻ​പി​ൽ അ​ഭി​വാ​ദ്യ​ങ്ങ​ൾ അ​ർ​പ്പി​ക്കു​ന്ന​താ​യും മേ​യ്ദി​ന സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു. ലോ​കം ക​ണ്ട വ​ൻ ദു​ര​ന്ത​ങ്ങ​ളി​ലൊ​ന്നാ​യ കോ​വി​ഡ്-19 കൊ​റോ​ണ വൈ​റ​സി​നെ നേ​രി​ടാ​ൻ സ്വ​ന്തം ജീ​വ​ൻ പോ​ലും പ​ണ​യ​പ്പെ​ടു​ത്തി പ്ര​വ​ർ​ത്തി​ക്കു​ന്ന ലോ​ക​മെ​ന്പാ​ടു​മു​ള്ള ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രോ​ടും തൊ​ഴി​ലാ​ളി​ക​ളോ​ടു​മു​ള്ള ന​ന്ദി​യും ഐ​ക്യ​ദാ​ർ​ഡ്യ​വും, ഈ ​മ​ഹാ​വ്യാ​ധി​യി​ൽ ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട​വ​രു​ടെ പേ​രി​ൽ അ​നു​ശോ​ച​ന​വും യോ​ഗം രേ​ഖ​പ്പെ​ടു​ത്തി.

ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം ടി.​ആ​ർ. സു​ബ്ര​ഹ്മ​ണ്യ​ൻ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. മാ​റി​യ കാ​ല​ത്തി​ന്‍റെ വെ​ല്ലു​വി​ളി​ക​ൾ ഏ​റ്റെ​ടു​ത്ത് തൊ​ഴി​ൽ മേ​ഖ​ല​യി​ലെ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​ൻ തൊ​ഴി​ലാ​ളി​ക​ൾ കൂ​ടു​ത​ൽ സം​ഘ​ടി​ത ശ​ക്തി​യാ​ർ​ജ്ജി​ക്കേ​ണ്ട​തു​ണ്ട്. ഇ​ന്ത്യ​യി​ൽ പു​തി​യ തൊ​ഴി​ൽ ഭേ​ദ​ഗ​തി നി​യ​മ​ത്തി​ലൂ​ടെ കോ​ർ​പ്പ​റേ​റ്റ് മൂ​ല​ധ​ന​ത്തി​ന്‍റെ അ​ശ്വ​മേ​ധ​ത്തി​നു​ള്ള പു​തി​യ രാ​ജ​പാ​ത​ക​ൾ വെ​ട്ടി​ത്തു​റ​ക്കു​ക​യാ​ണെ​ന്നും, തൊ​ഴി​ലാ​ളി​ക​ൾ ഐ​തി​ഹാ​സി​ക​മാ​യ പ്ര​ക്ഷോ​ഭ​ങ്ങ​ൾ ന​ട​ത്തി നേ​ടി​യ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​ൻ നാം ​ശ​ക്ത​മാ​യി മു​ന്നോ​ട്ട് വ​ര​ണ​മെ​ന്നും, ടി.​ആ​ർ.​സു​ബ്ര​ഹ്മ​ണ്യ​ൻ ആ​ഹ്വാ​നം ചെ​യ്തു.

കേ​ളി സൈ​ബ​ർ വിം​ഗ് ക​ണ്‍​വീ​ന​ർ സി​ജി​ൻ കൂ​വ​ള്ളൂ​ർ ത​യ്യാ​റാ​ക്കി​യ മെ​യ്ദി​ന വീ​ഡി​യോ ച​ട​ങ്ങി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചു. കേ​ളി ജോ: ​സെ​ക്ര​ട്ട​റി സു​രേ​ഷ് ക​ണ്ണ​പു​രം സ്വാ​ഗ​ത​വും കു​ടും​ബ​വേ​ദി സെ​ക്ര​ട്ട​റി സീ​ബാ കൂ​വോ​ട് ന​ന്ദി​യും പ​റ​ഞ്ഞു.