യു​എ​ഇ​യി​ൽ കോ​വി​ഡ് വാ​ക്സി​ൻ സ്വീ​ക​രി​ക്കാ​ത്ത​വ​ർ​ക്ക് യാ​ത്രാ വി​ല​ക്ക്
Wednesday, April 21, 2021 11:44 PM IST
അ​ബു​ദാ​ബി : യു​എ​ഇ​യി​ൽ കോ​വി​ഡ് വാ​ക്സി​ൻ സ്വീ​ക​രി​ക്കാ​ത്ത​വ​ർ​ക്ക് യാ​ത്ര വി​ല​ക്കു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള നി​യ​ന്ത്ര​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​മെ​ന്ന് അ​ധി​കൃ​ത​ർ. വാ​ക്സി​ൻ എ​ടു​ക്കാ​ത്ത​വ​ർ സ​മൂ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ സു​ര​ക്ഷ​ക്ക് ഭീ​ഷ​ണി​യാ​ണെ​ന്ന വി​ല​യി​രു​ത്ത​ലി​ൽ നി​ന്നാ​ണ് പു​തി​യ തീ​രു​മാ​ന​മു​ണ്ടാ​യി​രി​ക്കു​ന്ന​ത്.

16 വ​യ​സി​നു മു​ക​ളി​ലു​ള്ള എ​ല്ലാ​വ​രും വാ​ക്സി​ൻ സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് സ​ർ​ക്കാ​ർ ന​യം. യു​എ​ഇ പൗ​ര·ാ​രും , താ​മ​സ​ക്കാ​രും എ​ത്ര​യും വേ​ഗം വാ​ക്സി​ൻ സ്വീ​ക​രി​ക്കു​ന്ന​തി​ലൂ​ടെ കോ​വി​ഡ് വൈ​റ​സി​ന്‍റെ ജ​നി​ത​ക​വ്യ​തി​യാ​ന​ത്തെ ത​ട​യാ​മെ​ന്നാ​ണ് ആ​രോ​ഗ്യ​താ​മ​ന്ത്രാ​ല​യം ക​രു​തു​ന്ന​ത്. വാ​ക്സി​നേ​ഷ​ൻ സ്വീ​ക​രി​ക്കു​ന്ന​തി​ൽ വൈ​മ​ന​സ്യം പ്ര​ക​ടി​പ്പി​ക്കു​ന്ന​ത് രാ​ജ്യ​ത്തി​ന്‍റെ കോ​വി​ഡ് പ്ര​തി​രോ​ധ ല​ക്ഷ്യ​ത്തി​നു ത​ട​സ​മാ​കു​ന്ന​താ​യി ഒൗ​ദ്യോ​ഗി​ക വ​ക്താ​വ് ഡോ. ​സൈ​ഫ് അ​ൽ ദാ​ഹി​രി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

വാ​ക്സി​ൻ സ്വീ​ക​രി​ക്കാ​ത്ത​വ​ർ കു​ടും​ബ​ത്തി​നും , ബ​ന്ധ​പെ​ട്ട​വ​ർ​ക്കും സ​മൂ​ഹ​ത്തി​നു ത​ന്നെ അ​പ​ക​ടം ക്ഷ​ണി​ച്ചു വ​രു​ത്തു​ന്ന​താ​യി അ​ൽ ദാ​ഹി​രി പ​റ​ഞ്ഞു. അ​തു​കൊ​ണ്ടു ത​ന്നെ വാ​ക്സി​ൻ സ്വീ​ക​രി​ക്കാ​ത്ത​വ​ർ​ക്കു യാ​ത്ര വി​ല​ക്കു​ക​ളും, പൊ​തു സ്ഥ​ല​ങ്ങ​ളി​ൽ പ്ര​വേ​ശ​ന വി​ല​ക്കും ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത് അ​ടി​യ​ന്തി​ര പ​രി​ഗ​ണ​യി​ലാ​ണെ​ന്നു അ​ൽ ദാ​ഹി​രി വ്യ​ക്ത​മാ​ക്കി. ചി​ല സ​ർ​ക്കാ​ർ സേ​വ​ന​ങ്ങ​ൾ വാ​ക്സി​ൻ സ്വീ​ക​രി​ക്ക​ത്ത​വ​ർ​ക്ക് വി​സ​ക​ൾ അ​ട​ക്ക​മു​ള്ള ചി​ല സ​ർ​ക്കാ​ർ സേ​വ​ന​ങ്ങ​ൾ ഭാ​വി​യി​ൽ ല​ഭി​ക്കാ​തെ വ​രു​മെ​ന്നും അ​ൽ ദാ​ഹി​രി സൂ​ചി​പ്പി​ച്ചു. യു​എ​ഇ​യി​ൽ 50,81,853 പേ​ർ ആ​ദ്യ ഡോ​സും 38,36,521പേ​ർ ര​ണ്ടാം ഡോ​സും സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി ​ഇ​ടി​ക്കു​ള