ആ​റ് മാ​സ​ത്തേ​ക്ക് മൊ​റ​ട്ടോ​റി​യം പ്ര​ഖ്യാ​പി​ച്ച് സെ​ൻ​ട്ര​ൽ ബാ​ങ്ക് ഓ​ഫ് കു​വൈ​റ്റ്
Monday, April 19, 2021 11:45 PM IST
കു​വൈ​റ്റ് സി​റ്റി : സ്വ​ദേ​ശി ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് വാ​യ്പാ​തി​രി​ച്ച​ട​വി​നു ആ​റു​മാ​സ​ത്തെ സാ​വ​കാ​ശം ന​ൽ​കു​മെ​ന്ന് സെ​ൻ​ട്ര​ൽ ബാ​ങ്ക് ഓ​ഫ് കു​വൈ​റ്റ് അ​റി​യി​ച്ച​താ​യി പ്രാ​ദേ​ശി​ക ദി​ന​പ​ത്ര​മാ​യ അ​ൽ അ​ൻ​ബ റി​പ്പോ​ർ​ട്ട് ചെ​യ്തു.

മൊ​റോ​ട്ട​റി​യം സം​ബ​ന്ധി​ച്ച് നി​ർ​ദ്ദേ​ശം ബാ​ങ്കു​ക​ൾ​ക്കും നി​ക്ഷേ​പ ക​ന്പ​നി​ക​ൾ​ക്കും ധ​ന​കാ​ര്യ ക​ന്പ​നി​ക​ൾ​ക്കും ന​ൽ​കി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. നേ​ര​ത്തെ കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ കു​വൈ​റ്റി​ൽ സ്വ​ദേ​ശി​ക​ൾ​ക്കും വി​ദേ​ശി​ക​ൾ​ക്കും വാ​യ്പ തി​രി​ച്ച​ട​വി​ന് ആ​റു​മാ​സ​ത്തെ സാ​വ​കാ​ശം ന​ൽ​കി​യി​രു​ന്നു . കോ​വി​ഡ് കേ​സു​ക​ൾ ദി​നം​പ്ര​തി വ​ർ​ധി​ക്കു​ന്ന​തും ക​ർ​ഫ്യൂ പോ​ലു​ള്ള ക​ർ​ശ​ന​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ നി​ല​നി​ൽ​ക്കു​ന്ന​തും രാ​ജ്യ​ത്തെ സാ​ന്പ​ത്തി​ക രം​ഗ​ത്തെ സാ​ര​മാ​യി ബാ​ധി​ച്ചി​ട്ടു​ണ്ട്. ആ​റു​മാ​സ​ത്തേ​ക്ക് മൊ​റ​ട്ടോ​റി​യം പ്ര​ഖ്യാ​പി​ച്ച​ത് സ്വ​ദേ​ശി​ക​ൾ​ക്ക് ആ​ശ്വാ​സ​മാ​കും.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ