ല​യ​ണ്‍​സ് ഡി​സ്ട്രി​ക്ട് ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ്: കാ​ലി​ക്ക​റ്റ് സി​ൽ​വ​ർ ഹി​ൽ​സ് ജേ​താ​ക്ക​ളാ​യി
Monday, April 19, 2021 11:38 PM IST
കോ​ഴി​ക്കോ​ട്: ല​യ​ണ്‍​സ് ക്ല​ബ് ഡി​സ്ട്രി​ക്ട് (ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ്, മാ​ഹീ, വ​യ​നാ​ട്, കോ​ഴി​ക്കോ​ട് റ​വ​ന്യൂ ഡി​സ്ട്രി​ക്ട് ) ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ്-2021 ൽ ​സി​ൽ​വ​ർ ഹി​ൽ​സ് ല​യ​ണ്‍​സ് ക്ല​ബ് ജേ​താ​ക്ക​ളാ​യി. കോ​ഴി​ക്കോ​ട് ന· ​ല​യ​ണ്‍​സ് ക്ല​ബി​നെ ഒ​ന്നി​നെ​തി​രെ ര​ണ്ടു ഗോ​ളു​ക​ൾ​ക്ക് തോ​ൽ​പി​ച്ചാ​ണ് സി​ൽ​വ​ർ ഹി​ൽ​സ് ടൂ​ർ​ണ​മെ​ന്‍റി​ലെ ജേ​താ​ക്ക​ളാ​യ​ത്.

സി​ൽ​വ​ർ ഹി​ൽ​സ് ടീ​മി​ലെ മ​നു സ​ലാം ഫൈ​ന​ലി​ലെ താ​ര​വും റ​മീ​സ് കൊ​ള​ക്കാ​ട​ൻ ടൂ​ർ​ണ​മെ​ന്‍റി​ലെ ഏ​റ്റ​വും കൂ​ടു​ത​ൽ ഗോ​ൾ സ്കോ​ർ ചെ​യ്ത താ​ര​വു​മാ​യി.

വൈ​സ് ഡി​സ്ട്രി​ക്ട് ഗ​വ​ർ​ണ​ർ യോ​ഹ​ന്നാ​ൻ മ​റ്റ​ത്തി​ൽ കി​ക്കോ​ഫ് നി​ർ​വ​ഹി​ച്ചു. സ​മാ​പ​ന ച​ട​ങ്ങി​ൽ ടൂ​ർ​ണ​മെ​ന്‍റ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഷൈ​ബു അ​ധ്യ​ക്ഷ​നാ​യി. ഡി​സ്ട്രി​ക്ട് ഗ​വ​ർ​ണ​ർ ഡോ. ​ഒ.​വി. സ​ന​ൽ സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു.

സ്പോ​ർ​ട്സ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഷാ​ജി മാ​ത്യു, മു​ൻ ഡി​സ്ട്രി​ക്ട് ഗ​വ​ർ​ണ​ർ ഗ​ണേ​ശ​ൻ ക​ണി​യാ​റ​ക്ക​ൽ, കാ​ലി​ക്ക​റ്റ് ചേം​ബ​ർ പ്ര​സി​ഡ​ന്‍റ് സു​ബൈ​ർ കൊ​ള​ക്കാ​ട​ൻ, വി​ഷോ​ബ് പ​ന​ങ്ങാ​ട്, പ്രേം​കു​മാ​ർ എ​ന്നി​വ​ർ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി.

റി​പ്പോ​ർ​ട്ട്: ഷ​ക്കീ​ബ് കൊ​ള​ക്കാ​ട​ൻ