കുവൈറ്റിൽ 1,406 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; എട്ട് മരണം
Saturday, April 17, 2021 3:42 PM IST
കുവൈറ്റ് സിറ്റി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,406 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത് . ഇതോടെ ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 254,472 ആയി . ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.18 ശതമാനമായി കുറഞ്ഞു .വിവിധ ആശുപത്രികളിലായി ചികത്സലായിരുന്ന എട്ട് പേർ മരണമടഞ്ഞതോടെ രാജ്യത്ത് ആകെ മരിച്ചവരുടെ എണ്ണം 1,436 ആയി.

രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 93.40 ശതമാനമാണ് . 1,283 പേരാണ് ഇന്ന് കോവിഡ് മുക്തരായത്‌ . ഇതോടെ രാജ്യത്ത് ആകെ 237,667 കോവിഡ് മുക്തരായി. 15,369 ആക്ടിവ് കോവിഡ് കേസുകളും തീവ്ര പരിചരണത്തിൽ 247 പേർ കഴിയുന്നതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ