റം​സാ​ൻ നാ​ളു​ക​ളി​ലെ രാ​ത്രി ന​മ​സ്കാ​ര​ത്തി​ന് അ​നു​വ​ദി​ച്ച സ​മ​യം വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യം ശ​ക്ത​മാ​കു​ന്നു
Thursday, April 15, 2021 11:56 PM IST
കു​വൈ​റ്റ് സി​റ്റി : റം​സാ​ൻ നാ​ളു​ക​ളി​ലെ പ്ര​ത്യേ​ക ന​മ​സ്കാ​ര​മാ​യ ത​റാ​വീ​ഹ് ന​മ​സ്കാ​ര​ത്തി​ന് അ​നു​വ​ദി​ച്ച സ​മ​യം വ​ള​രെ കു​റ​ഞ്ഞ​താ​ണെ​ന്നും അ​ത് വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യം ശ​ക്ത​മാ​യി ഉ​യ​രു​ന്നു. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് ത​റാ​വീ​ഹ് ന​മ​സ്കാ​രം പ​തി​ന​ഞ്ച് മി​നി​റ്റി​നു​ള്ളി​ൽ തീ​ർ​ക്ക​ണ​മെ​ന്ന് നി​ർ​ദ്ദേ​ശം ഓ​ഖാ​ഫ് മ​ന്ത്രാ​ല​യം പ​ള്ളി​ക​ളി​ലെ ഇ​മാ​മു​ക​ൾ​ക്ക് ന​ൽ​കി​യ​ത്.

സ​മ​യം കു​റ​വാ​യ​തി​നാ​ൽ ദീ​ർ​ഘ​മാ​യി ഖു​ർ​ആ​ൻ പാ​രാ​യ​ണം ന​ട​ത്തു​വാ​നും ന​മ​സ്കാ​ര​ത്തി​ലെ കൃ​ത്യ​ങ്ങ​ൾ നി​ർ​വ​ഹി​ക്കു​വാ​നും ബു​ദ്ധി​മു​ട്ട് അ​നു​ഭ​വ​പ്പെ​ടു​ന്ന​താ​യും പ​തി​വി​ന് വി​രു​ദ്ധ​മാ​യി ധൃ​തി​യി​ൽ കാ​ര്യ​ങ്ങ​ൾ ചെ​യ്യേ​ണ്ടി വ​രു​ന്ന​താ​യും വി​ശാ​സി​ക​ൾ പ​രാ​തി​പ്പെ​ട്ടു. ഓ​രോ നന്മക​ൾ​ക്കും മ​റ്റു​ള്ള മാ​സ​ങ്ങ​ളെ​ക്കാ​ൾ കൂ​ടു​ത​ൽ പു​ണ്യം ല​ഭി​ക്കു​ന്ന മാ​സ​ത്തി​ൽ ആ​രാ​ധ​ന​ക​ൾ അ​തി​ൻ​റെ പ​വി​ത്ര​ത​യോ​ടെ നി​ർ​വ്വ​ഹി​ക്കു​വാ​ൻ വി​ശ്വാ​സി​ക​ൾ​ക്ക് അ​നു​മ​തി വേ​ണ​മെ​ന്നാ​ണ് ആ​വ​ശ്യം ഉ​യ​ർ​ന്ന​ത്. ഇ​മാ​മു​ക​ൾ തി​ടു​ക്ക​ത്തി​ൽ പ്രാ​ർ​ഥ​ന ന​ട​ത്തു​ന്ന​ത് പ്രാ​യ​മാ​യ​വ​ർ​ക്ക് പി​ന്തു​ട​രു​വാ​ൻ പ്ര​യാ​സ​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന​താ​യും പ​രാ​തി​ക​ളു​ണ്ട്. റം​സാ​നി​ലെ പ്ര​ധാ​ന​പ്പെ​ട്ട പ്രാ​ർ​ഥ​ന​യാ​യ ത​റാ​വീ​ഹ് ന​മ​സ്കാ​രം അ​ര​മ​ണി​ക്കൂ​റി​ൽ കു​റ​യാ​ത്ത സ​മ​യം അ​നു​വ​ദി​ക്ക​ണ​മെ​ന്ന് വി​ശ്വാ​സി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ