ക​ണ്ണൂ​ർ പ​ന്നി​യ​ങ്ക​ണ്ടി സ്വ​ദേ​ശി കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു
Tuesday, April 13, 2021 11:02 PM IST
ജി​ദ്ദ: ക​ണ്ണൂ​ർ പ​ന്നി​യ​ങ്ക​ണ്ടി പു​തി​യ​പു​ര​യി​ൽ ബ​ഷീ​ർ അ​ഹ​മ്മ​ദ് (50 ) ആ​ണ് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​ത് . ക​ഴി​ഞ്ഞ 10 ദി​വ​സ​മാ​യി ജി​ദ്ധ​യി​ലെ ജാ​മി​അ മ​ലി​ക് അ​ബ്ദു​ൽ അ​സീ​സ് ഹോ​സ്പി​റ്റ​ലി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു. ലി​മോ​സി​ൻ ക​ന്പ​നി​യി​ൽ ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു. പ​രേ​ത​നാ​യ അ​ഹ​മ്മ​ദ് എ​ൻ​പി​യു​ടെ​യും മ​റി​യം പി​പി​യു​ടെ​യും മ​ക​നാ​ണ്. ഭാ​ര്യ: നു​ബ്ഷ ക​ഐ​ൻ . മ​ക്ക​ൾ: ഷി​റാ​സ് അ​ഹ​മ്മ​ദ് , ഷെ​സ്നി മ​റി​യം. 20 വ​ർ​ഷ​ത്തോ​ള​മാ​യി ജി​ദ്ധ​യി​ൽ ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു.

റി​പ്പോ​ർ​ട് : മു​സ്ത​ഫ കെ.​ടി. പെ​രു​വ​ള്ളൂ​ർ